ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧൮
ധൎമ്മസ്ഥീയം മൂന്നാമധികരണം


ഭിക്കുകയും ചെയ്യും. സ്വാമിയോടു വാങ്ങിയ മൂല്യം മടക്കിക്കൊടുത്താൽ അവന്നു് ആൎയ്യത്വം ലഭിക്കുന്നതുമാണു്. ഇതുകൊണ്ടു് ഉദരദാസനേയും ആഹിതനേയും പറഞ്ഞുകഴിഞ്ഞു. *

ആത്മവിക്രയിക്കു ദാസ്യമോചനം ലഭിക്കുന്നതിന്നുള്ള നിഷ്ക്രയദ്രവ്യം അവൻ വാങ്ങിയിട്ടുള്ളതിന്നനുരൂപമായ സംഖ്യയാകുന്നു. ദണ്ഡപ്രണീതൻ (ദണ്ഡം വിധിക്കുകയാൽ ദാസനാക്കപ്പെട്ടവൻ) കൎമ്മംചെയ്തു ദണ്ഡത്തെ തീൎക്കേണ്ടതാണു്.

അഭിജാതനായിട്ടുള്ള ധ്വജാഹൃതൻ (യുദ്ധത്തിൽപിടിച്ചു ദാസനാക്കപ്പെട്ടവൻ) താൻ എത്രകാലം കൎമ്മംചെയ്തുവോ അതിന്നനുരൂപമായിട്ടുള്ള ഒരു മൂല്യം നിശ്ചയിച്ചു ആ മൂല്യത്തിന്റെ പകുതി കൊടുത്താൽ ദാസ്യത്തിൽനിന്നു മോചിക്കുന്നതാണു്.

ഗൃഹജാതൻ (സ്വാമിഗൃഹത്തിൽവച്ചു പിറന്നവൻ), ദായാഗതൻ, ലബ്ധൻ, ക്രീതൻ എന്നിങ്ങനെയുള്ളവരിലൊരു ദാസനെ, അവൻ എട്ടു വയസ്സു തികയാത്തവനും ബന്ധുഹീനനും അകാമനുമായിരിക്കുമ്പോൾ, നീചമായ പ്രവൃത്തിയിൽ നിയോഗിക്കുകയോ വിദേശത്തിങ്കൽ വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്നവന്നും അവനെ വാങ്ങുന്നവനും വാങ്ങുന്നതിൽ സാക്ഷിയായിരിക്കുന്നവന്നും പൂൎവ്വസാഹസം ദണ്ഡം. ഗൎഭിണിയായ ഒരു ദാസിയെ ഗൎഭഭരണത്തിന്നുവേണ്ട ദ്രവ്യം കൊടുക്കാതെ വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്ന സംഗതിയിലും ദണ്ഡം ഇതുതന്നെ.


  • ഉദരദാസന്നും ആഹിതന്നും സ്വപ്രയത്നത്താൽ സമ്പാദിച്ച ധനവും പിതൃദായവും ലഭിയ്ക്കുന്നതിന്നും മൂല്യം കൊടുത്താൽ ദാസ്യത്തിൽനിന്നു മോചിക്കുന്നതിന്നും അധികാരമുണ്ടെന്നു താല്പൎയ്യം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/329&oldid=206004" എന്ന താളിൽനിന്ന് ശേഖരിച്ചത്