ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൯ അറുപത്തഞ്ചാം പ്രകരണം പതിമൂന്നാം അദ്ധ്യായം ദാസൻ അനുരൂപമായ നിഷ്ക്രയം കൊടുക്കുമ്പോൾ അവനെ മോചിപ്പിച്ചു് ആര്യനാക്കിച്ചെയ്യാത്ത സ്വാമിക്കു പന്ത്രണ്ടു പണം ദണ്ഡം. അകാരണമായി തടങ്ങൽ ചെയ്യുന്നതായാലും ദണ്ഡം അതുതന്നെ. ദാസന്റെ സ്വത്തിന്നു ജ്ഞാതികളില്ലെങ്കിൽ സ്വാമി അവകാശിയാകും. സ്വാമിക്കു തന്റെ ദാസിയിൽ പുത്രൻ ജനിച്ചാൽ അവനും അവന്റെ അമ്മയും ദാസ്യത്തിൽനിന്നു വേർപെട്ടവരായിത്തീരും. അങ്ങനെയുള്ള മാതാവ് ഗൃഹാസക്തയായിട്ടു കുടുംബകാര്യത്തെ ചിന്തിക്കുന്നവളാണെങ്കിൽ അവളുടെ മാതാവും ഭ്രാതാവും സോദരിയും അദാസരായി ഭവിക്കുന്നതാണ്. ദാസനേയോ ദാസിയേയോ ഒരിക്കൽ നിഷ്ക്രയം കൊടുത്തു വീണ്ടടുത്തിട്ടു പിന്നെയും വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്നവനും പന്ത്രണ്ടു പണം ദണ്ഡം. അവർ വിക്രയാധാനങ്ങളെച്ചെയ്വാൻ സ്വയം സമ്മതിച്ചിട്ടാണെങ്കിൽ ദണ്ഡമില്ല - ഇങ്ങനെ ദാസകല്പം. കർമ്മകരന്റെ കർമ്മസംബന്ധത്തെ ( കര്മ്മം ചെയ്യുന്നതിൽ അവനും സ്വാമിയും തമ്മിലുള്ള ഏർപ്പാടിനെ ) അടുത്തുള്ളവർ അറിഞ്ഞിരിക്കണം. ഒരു കർമ്മകാരന്നു സ്വാമിയുമായിപ്പറഞ്ഞു നിശ്ചയിച്ച വേതനം ലഭിക്കുന്നതാണ്. പറഞ്ഞു നിശ്ചയിക്കാതിരുന്നാൽ പ്രവൃത്തിയുടേയും പ്രവൃത്തി ചെയ്ത കാലത്തിന്റെയും സ്തിതിക്കനുസരിച്ച് വേതനം ലഭിക്കും. വേതനം നിസ്ചയിക്കാത്ത പക്ഷം കർഷകനായ കർമ്മകരന്നു. സസ്യങ്ങളുടേയും, ഗോപാലകനായിട്ടുള്ളവന്നും നെയ്യിന്റെയും, വൈദേഹകനായിട്ടുള്ളവന്നു താൻ വിറ്റ പണ്യങ്ങളുടേയും പത്തിലൊരുഭാഗം വേതനമായിട്ടു ലഭിക്കും. വേതനം പറഞ്ഞു നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/330&oldid=153623" എന്ന താളിൽനിന്ന് ശേഖരിച്ചത്