ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൪
ധൎമ്മസ്ഥീയം മൂന്നാമധികരണം


കൂട്ടായിച്ചേൎന്നു യജ്ഞകൎമ്മം ചെയ്യുന്ന യാജകന്മാർ തങ്ങളോരോരുത്തൎക്കും പ്രത്യേകമായുള്ള പ്രചാരദ്രവ്യം (ദക്ഷിണ) ഒഴിച്ചു ശേഷമുള്ള വേതനത്തെ പറഞ്ഞുനിശ്ചയിച്ചതുപോലെയോ, സമമായോ വിഭജിക്കണം. അഗ്നിഷ്ടോമം മുതലായ ക്രതുക്കളിൽ "ദീക്ഷണം" കഴിഞ്ഞതിന്നുമേൽ യാജകൻ സന്നനായാൽ അദ്ദേഹത്തിന്നു കിട്ടേണ്ടതിന്റെ അഞ്ചിലൊരംശം ലഭിക്കും; "സോമവിക്രയം" കഴിഞ്ഞതിന്നു ശേഷമായാൽ നാലിലൊരംശം ലഭിക്കും; "മധ്യമോപാസത്തി"ലെ "പ്രവർഗ്യോദ്വാസനം" കഴിഞ്ഞതിന്നു ശേഷമാണെങ്കിൽ മൂന്നിലൊരംശം ലഭിക്കും; "മധ്യമോപസത്തു" കഴിഞ്ഞിട്ടാണെങ്കിൽ പകുതി അംശം ലഭിക്കും. സുത്യമെന്ന ക്രതുവിൽ "പ്രാതസ്സവനം" കഴിഞ്ഞതിന്നു ശേഷമായാൽ മുക്കാലംശവും, "മാധ്യംദിനസവനം" കഴിഞ്ഞതിൽപ്പിന്നെയായാൽ മുഴുവൻ അംശവും യാജകന്നു ലഭിക്കും. മാധ്യംദിനസവനം കഴിഞ്ഞാൽ ദക്ഷിണകളെല്ലാം കിട്ടിക്കഴിയുമല്ലൊ. ബൃഹസ്പതിസവനമൊഴിച്ചുള്ളവയിലെല്ലാം സവനം തോറും ദക്ഷിണകൾ കൊടുക്കുന്നതാണല്ലൊ. ഇതിനെ പറഞ്ഞതുകൊണ്ടു് അഹൎഗ്ഗണദക്ഷിണകളുടെ കാൎയ്യവും പറഞ്ഞുകഴിഞ്ഞു.

വ്യാധിതന്മാരായിത്തീൎന്ന ഭൃതകന്മാരുടെ കൎമ്മങ്ങൾ പത്തഹോരാത്രം കഴിയുന്നതുവരെ ശേഷമുള്ള ഭൃതകന്മാർ നിൎവ്വഹിക്കണം. അല്ലെങ്കിൽ അവൎക്കു വിശ്വാസമുള്ള മറ്റാൎക്കെങ്കിലും അതു നിൎവ്വഹിക്കുന്നതിന്നും വിരോധമില്ല.

യജ്ഞകൎമ്മം സമാപ്തമാകുന്നതിന്നു മുമ്പു യജമാനൻ വ്യാധിതനായിച്ചമഞ്ഞാൽ ഋത്വിക്കുകൾ കൎമ്മത്തെ സമാപിപ്പിച്ചു ദക്ഷിണയെ എടുത്തുകൊള്ളണം.

യജ്ഞകൎമ്മം അസമാപ്തമായിരിക്കുമ്പോൾ യാജ്യനെ (യജമാനനെ) ത്യജിക്കുന്ന യാജകന്നും; യാജകനെ ത്യജിക്കുന്ന യാജ്യന്നും പൂൎവ്വസാഹസം ദണ്ഡം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/335&oldid=206613" എന്ന താളിൽനിന്ന് ശേഖരിച്ചത്