ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൭
അറുപത്തേഴാം പ്രകരണം പതിനഞ്ചാം അധ്യായം


സ്ത്രീപുരുഷന്മാൎക്കു് ഔപശായികമായ* ദോഷം ഉള്ളതായിക്കണ്ടാൽ ഉപാവൎത്തനം സിദ്ധമാകുന്നു. എന്നാൽ പ്രജോൽപാദനം കഴിഞ്ഞതിന്നുശേഷം ഉപാവൎത്തനം ചെയ്‌വാൻ പാടില്ല.

കന്യകയ്ക്കു് ഔപാശായികദോഷം ഉള്ളതിനെ പറയാതെകണ്ടു് അവളെ വിവാഹംചെയ്തു കൊടുക്കുന്നവന്നു് തൊണ്ണൂറ്റാറു പണം ദണ്ഡം. അവൻ ശുൽക്കം സ്ത്രീധനവും മടക്കിക്കൊടുക്കുകയും വേണം. വരദോഷമുള്ളതിനെ പറയാതെകണ്ടു കന്യകയെ വിവാഹം ചെയ്യുന്ന വരന്നു് മേൽപ്പറഞ്ഞതിന്റെ ഇരട്ടി ദണ്ഡം; അവന്നു ശുൽക്കവും സ്ത്രീധനും നഷ്ടപ്പെടുകയും ചെയ്യും.

ദ്വിപദങ്ങളുടേയും ചതുഷ്പദങ്ങളുടേയും വിക്രയത്തിങ്കൽ, കുഷ്ഠമുള്ളവയും മറ്റു വ്യാധികളുള്ളവയും അശുചികളുമായിട്ടുള്ളവയെ ഉത്സാഹവും ആരോഗ്യവുമുള്ളവയും ശുചികളുമാണെന്നു പറഞ്ഞു വിറ്റാൽ പന്ത്രണ്ടു പണം ദണ്ഡം.

ചതുഷ്പദങ്ങളുടെ ഉപാവൎത്തനത്തിന്നു മൂന്നു പക്ഷം കഴിയുന്നതുവരേയും, മനുഷ്യരുടെ ഉപാവൎത്തനത്തിന്ന് ഒരു സംവത്സരം തികയുന്നതുവരേയും കാലമുണ്ടു്. എന്തുകൊണ്ടെന്നാൽ, അത്രയും കാലം കൊണ്ടു' അവയുടെ ശൌചാ ശൌചങ്ങളെ അറിവാൻ സാധിക്കുന്നതുകൊണ്ടുതന്നെ.

കൊടുത്താനും കൊണ്ടവനും
ദോഷം പററാത്ത മട്ടിലായ്


  • ഔപശായികം ഉപശയത്തേസ്സംബന്ധിച്ചത്; സഹശയനത്തിന്നു വിരോധം വരുത്തുന്നത് എന്നു കാല്പൎയ്യം. സ്ത്രീക്കു യോനിദോഷം മുതലായതും പുരുഷന്നു ക്ലൈബ്യം മുതലായതുമാണ് ഔപശായികദോഷം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/338&oldid=208048" എന്ന താളിൽനിന്ന് ശേഖരിച്ചത്