ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൪
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ആകുന്നു. * അന്വയത്തോടുകൂടാത്തതായാൽ സ്തേയമാകും. ഉടമസ്ഥനറിയാതെ ദ്രവ്യം എടുത്തു് അതിനെ നിഷേധിച്ചു പറയുന്നതും സ്തേയംതന്നെ.

രത്നം, സാരം, ഫല്ഗു, കുപ്യം എന്നീ വസ്തുക്കളുടെ സാഹസത്തിങ്കൽ അവയുടെ വിലയ്ക്കു സമമായ ദണ്ഡം വിധിക്കേണമെന്നു മനുശിഷ്യന്മാർ; വിലയുടെ ഇരട്ടി ദണ്ഡമെന്നു് ഉശനസ്സിന്റെ ശിഷ്യന്മാർ; അപരാധത്തിന്നു തക്കവിധമെന്നു കൗടില്യമതം.

പുഷ്പം, ഫലം, ശാകം, മൂലം, കന്ദം, പക്വാന്നം, ചൎമ്മം, വേണു, മൺപാത്രം മുതലായ ക്ഷുദ്രദ്രവ്യങ്ങളെ സാഹസം ചെയ്താൽ പന്ത്രണ്ടുപണം മുതൽ ഇരുപത്തിനാലുപണം വരെ ദണ്ഡം; ഇരുമ്പു്, മരം, രജ്ജുദ്രവ്യം (കയറുപിരിപ്പാനുള്ള സാധനങ്ങൾ), ക്ഷുദ്രപശുവാടങ്ങൾ മുതലായ സ്ഥൂലദ്രവ്യങ്ങളെ സാഹസം ചെയ്താൽ ഇരുപത്തിനാലുപണം മുതൽ നാല്പത്തെട്ടുപണം വരെ ദണ്ഡം; ചെമ്പു്, വൃത്തം (പിച്ചള), ഓട്, കാചം, ദന്തം (ആനക്കൊമ്പു്), പാത്രങ്ങൾ തുടങ്ങിയ സ്ഥൂലദ്രവ്യങ്ങളെ സാഹസം ചെയ്താൽ നാല്പത്തെട്ടുപണം മുതൽ തൊണ്ണൂറ്റാറുപണംവരെ ദണ്ഡം. ഇതാണ് പൂൎവ്വസാഹസദണ്ഡം. മഹാപശുക്കൾ, മനുഷ്യർ, ക്ഷേത്രം (വയൽ), ഗൃഹം, സ്വൎണ്ണം, സ്വൎണ്ണനാണ്യം, നേരിയവസ്ത്രം മുതലായ സ്ഥൂലദ്രവ്യങ്ങളുടെ സാഹസത്തിങ്കൽ ഇരുനൂറുപണം മുതൽ അഞ്ഞൂറുപണം വരെ ദണ്ഡം. ഇതാണ് മധ്യമസാഹസദണ്ഡം, സ്ത്രീയേയോ പുരുഷനേയോ ബലാൽക്കാരേണ പിടിച്ചു ബന്ധിക്കുകയോ, മറ്റൊരുത്തനെക്കൊണ്ടു ബന്ധിപ്പിക്കുകയോ, ബന്ധനത്തിലിരിക്കുന്ന അവരെ മോ* അന്യനെ പിന്തുടൎന്നുചെന്നു ബലാൽക്കാരേണ അവനേയോ അവന്റെ കയ്യിലുള്ള ദ്രവ്യങ്ങളേയോ പിടിച്ചുപറിയ്ക്കുന്നതാണ് സാഹസമെന്നു താൽപൎയ്യം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/345&oldid=209037" എന്ന താളിൽനിന്ന് ശേഖരിച്ചത്