ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൬
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ചെയ്യും രൂപം, വ്യാജിയിവ-
യധൎമ്മ്യം; ധൎമ്മ്യമുക്തവൽ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, സാഹസം എന്ന പതിനേഴാമധ്യായം.

പതിനെട്ടാം അധ്യായം

എഴുപത്തിരണ്ടാം പ്രകരണം.
വാക്പാരുഷ്യം

ഉപവാദം (അംഗവൈകല്യാദികളെ പറയുക), കുത്സനം (കുഷ്ഠോന്മാദികളുണ്ടെന്നു പറയുക), അഭിഭൎത്സനം (ഭീഷണിവാക്ക്) എന്നിവയാണ് വാക്പാരുഷ്യം.

ഒരാളുടെ ശരീരം, പ്രകൃതി (സ്ത്രീപുരുഷാദിലിംഗങ്ങൾ), ശ്രുതം (അറിവ്), വൃത്തി, ജനപദം എന്നിവയിൽ വച്ചു ശരീരത്തെ ഉപവദിച്ചുംകൊണ്ട് കാണൻ (ഒറ്റക്കണ്ണൻ) ഖഞ്ജൻ (മുടന്തൻ) മുതലായിട്ടുള്ള വാക്കുകൾ പറഞ്ഞാൽ അതു സത്യമാണെങ്കിൽ മൂന്നു പണം ദണ്ഡം; അസത്യമാണെങ്കിൽ ആറു പണം ദണ്ഡം. കാണനോ ഖഞ്ജനോ മറ്റോ ആയിട്ടുള്ളവരെ ശോഭനാക്ഷൻ (സുന്ദരനേത്രൻ), ശോഭനദന്തൻ ഇത്യാദി വാക്കുകളെക്കൊണ്ട് സ്തുതിനിന്ദചെയ്താൽ പന്ത്രണ്ടു പണം ദണ്ഡം. കുഷ്ഠരോഗി, ഉന്മാദി, ക്ലീബൻ ഇത്യാദിവാക്കുകളെക്കൊണ്ടു കുത്സനം ചെയ്താലും ഇതുതന്നെ ദണ്ഡം.സത്യമായിട്ടുള്ള നിന്ദ, മിത്ഥ്യയായിട്ടുള്ള നിന്ദ, സ്തുതിനിന്ദ എന്നിവ തനിക്കു സമന്മാരായിട്ടുള്ളവരിൽ ചെയ്താൽ പന്ത്രണ്ടു പണം മുതൽക്ക പന്ത്രണ്ടീതപണം അധികമായിട്ട് ദണ്ഡം വിധിക്ക

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/347&oldid=209738" എന്ന താളിൽനിന്ന് ശേഖരിച്ചത്