ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൭
എഴുപത്തിരണ്ടാം പ്രകരണം
പതിനെട്ടാം അധ്യായം
 

ണം *.[1] വിശിഷ്ടന്മാരിൽ (തന്നേക്കാൾ യോഗ്യതയുള്ളവർ) ചെയ്താൽ സമന്മാരിൽ ചെയ്യുന്നതിന്നു പറഞ്ഞതിന്റെ പകുതി ദണ്ഡം; പരസ്ത്രീകളിൽ ചെയ്താൽ ഇരട്ടി ദണ്ഡം. എന്നാൽ പ്രമാദം, മദം, മോഹം മുതലായവ കാരണമായിട്ടാണ് ചെയ്തതെങ്കിൽ ഇപ്പറഞ്ഞ എല്ലാ ദണ്ഡങ്ങളും പകുതി വീതമേ വിധിക്കുവാൻ പാടുള്ളൂ.

കുഷ്ഠം, ഉന്മാദം എന്നിവ ഉണ്ടോ ഇല്ലയോ എന്ന കാൎയ്യത്തിൽ ചികിത്സകന്മാരും സമീപവാസികളായ ആളുകളുംതന്നെ പ്രമാണമാകുന്നു. സ്ത്രീക്കു ക്ലൈൂബ്യം ഉണ്ടായിരുന്നാൽ മൂത്രത്തിൽ ഫേനം ഊറിക്കാണുകയും, മലം വെള്ളത്തിൽ താഴ്ന്നുപോകയും ചെയ്യും.

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, അന്താവസായി (ചണ്ഡാളൻ) എന്നിവരിൽവച്ചു പിൻപുപിൻപു പറഞ്ഞവർ മുൻപു മുൻപു പറഞ്ഞവരെപ്പറ്റി പ്രകൃത്യുപവാദം (സ്ത്രീത്വപുംസ്ത്വാദികളെസ്സംബന്ധിച്ച നിന്ദ) ചെയ്താൽ മൂന്നു പണം മുതൽക്കു മുമ്മൂന്നു പണം അധികമായിട്ടുള്ള ദണ്ഡങ്ങൾ വിധിക്കണം; മുൻപു മുൻപു പറഞ്ഞവർ പിൻപു പിൻപു പറഞ്ഞവരെയാണ് പ്രകൃത്യുപവാദം ചെയ്തതെങ്കിൽ ഈരണ്ടു പണം കുറവായിട്ടുള്ള ദണ്ഡങ്ങൾ വിധിക്കണം. കുബ്രാഹ്മണൻ (നിന്ദ്യനായ ബ്രാഹ്മണൻ) എന്നു തുടങ്ങിയ വാക്കുകളെക്കൊണ്ടു കുത്സനം ചെയ്താലും ദണ്ഡം ഇതുതന്നെ.

ഇതിനെപ്പറഞ്ഞതുകൊണ്ടു വാഗ്ജിവനന്മാരെപ്പറ്റി ശ്രുതോപവാദം (അറിവിനെ നിന്ദിക്കുക) ചെയ്യുക,

  1. സത്യമായിട്ടുള്ള നിന്ദയിൽ പന്ത്രണ്ടു പണവും മിത്ഥ്യാനിന്ദയിൽ ഇരുപത്തിനാലു പണവും, സ്തുതിനിന്ദയിൽ മുപ്പത്താറു പണവും ദണ്ഡമെന്നു താൽപൎയ്യം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/348&oldid=209949" എന്ന താളിൽനിന്ന് ശേഖരിച്ചത്