ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൧
എഴുപത്തിമൂന്നാം പ്രകരണം
പത്തൊമ്പതാം അധ്യായം
 

ക, കണ്ണുകൾ വ്രണപ്പെടുത്തുക, വാക്കു പറയുന്നതിനും ദേഹം കൊണ്ട് പ്രവൃത്തിക്കന്നതിന്നും ഭക്ഷണം കഴിക്കുന്നതിന്നും തടസ്ഥം വരുത്തുക എന്നിവ ചെയ്താൽ മധ്യമസാഹസദണ്ഡവും സമുത്ഥാനവ്യയവും (എഴുനേറ്റു നടക്കാറാകുന്നതുവരെയുള്ള ചികിത്സച്ചെലവു്) അടപ്പിക്കണം. ദേശകാലവിപത്തി * നേരിട്ടാൽ കുറ്റക്കാരനെ കണ്ടകശോധനത്തിന്നായിട്ടയയ്ക്കണം.

മഹാജനങ്ങൾ ഒത്തുചേൎന്നു് ഒരുത്തനെ പ്രഹരിച്ചാൽ അതിൽപ്പെട്ട ഒരോരുത്തനും സ്വതെ വേണ്ടതിന്റെ ഇരട്ടി ദണ്ഡം വിധിക്കണം.

കലഹം, അനുപ്രവേശം (കളവുമുതലൊതുക്കുക)എന്നീ അപരാധങ്ങൾക്കു കാലം പഴകിയാൽ പിന്നെ അഭിയോഗംചെയ്വാൻ പാടില്ലെന്ന് അചാൎയ്യന്മാർ പറയുന്നു. എന്നാൽ അപകാരം ചെയ്തവന്നു മോക്ഷം (മോചനം) അനുവദിക്കുവാൻ പാടില്ലെന്നാണ് കൌടില്യമതം.

കലഹം സംബന്ധിച്ച അഭിയോഗങ്ങളിൽ ആരാണൊ ആദ്യം ആവലാതി ബോധിപ്പിക്കുന്നതു് അവൻ ജയിക്കും; എന്തുകൊണ്ടെന്നാൽ സങ്കടം സഹിപ്പാൻ വയ്യാതാകുന്നവനാണവനാണല്ലോ അധികം വേഗത്തിൽ ഓടിവരിക-എന്ന് ആചാൎയ്യന്മാർ പറയുന്നു. അങ്ങനെയല്ലെന്നാണു് കൌടില്യന്റെ അഭിപ്രായം. മുമ്പിൽവന്നവനായാലും ശരി, പിന്നീട് വന്നവനായാലും ശരി, സാക്ഷികളാണു് പ്രമാണം. സാക്ഷികളില്ലാത്തപക്ഷം ഘാതം (അടികൊണ്ടുള്ള പരുക്കു്) കണ്ടൊ, കലഹോപലിംഗനം (കലഹത്തിന്റെ ഊഹം) കൊണ്ടോ പരമാൎത്ഥം നിൎണ്ണയിക്കണം.


  • ദേശകാലങ്ങൾ ശരിപ്പെടായ്കയാൽ അപരാധിയെപിടിപ്പാൻ സാധിക്കാതെവരുന്ന സംഗതിയിൽ കുറ്റംതെളിയിക്കുവാൻ കണ്ടകശോധനത്തിന്നയയ്ക്കണമെന്ന് താല്പൎയ്യം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/352&oldid=210439" എന്ന താളിൽനിന്ന് ശേഖരിച്ചത്