ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൨
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ഘാതാഭിയോഗത്തിൽ പ്രതിവാദി അപ്പോൾത്തന്നെ പ്രതിവചനം പറയാതിരുന്നാൽ അന്നേദിവസംതന്നെ അവന്നു പശ്ചാൽക്കാരം (പരാജയം) ഭവിക്കുന്നതാണ്.

കലഹത്തിങ്കൽവച്ച് ൫വ്യത്തെ അപഹരിക്കുന്നവന്നു പത്തു പണം ദണ്ഡം; കലഹകാരികൾ ക്ഷു൫ക൫വ്യങ്ങൾക്കു ഹിംസ വരുത്തിയാൽ അവയും വേറെ അത്രയും അടപ്പിക്കുകയാണ് ദണ്ഡം. സ്ഥൂലക൫വ്യങ്ങൾക്കു ഹിംസ വരുത്തിയാൽ അവയും വേറെ അവയുടെ ഇരട്ടിയും അടപ്പിക്കണം. വസ്ത്രം, ആഭരണം, സ്വൎണ്ണം, സ്വൎണ്ണനാണ്യം, പാത്രങ്ങൾ എന്നിവയ്ക്കു ഹിംസ വരുത്തിയാൽ ആ സാധനങ്ങൾ വേറെ കൊടുപ്പിക്കുകയും പൂൎവ്വസാഹസദണ്ഡം അടപ്പിക്കുകയും വേണം.

അന്യന്റെ ഗൃഹഭിത്തിയെ അടിച്ച് ഇളക്കുന്നവന്നു മൂന്നു പണം ദണ്ഡം; അതിനെ മുറിക്കുകയോ പിളൎക്കുകയോ ചെയ്യുന്നവന്നു ആറു പണം ദണ്ഡം; വീഴ്ത്തുകയൊ ഭഞ്ജിക്കുകയൊ ചെയ്യുന്നവന്ന് പന്ത്രണ്ടു പണം ദണ്ഡം വിധിക്കുകയും, നാശം വന്നതു നേരെയാക്കുവാനുള്ള ചെലവു കൊടുപ്പിക്കുകയും ചെയ്യണം. ദു:ഖമുളവാക്കുന്നവസ്തുക്കൾ അന്യന്റെ ഗൃഹത്തിൽ പ്രക്ഷേപിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം; പ്രാ​ണാപായംവരുത്തുന്ന വസ്തുക്കളെ പ്രക്ഷേപിക്കുന്നവന്നു പൂൎവ്വസാഹസം ദണ്ഡം.

ക്ഷു൫പശുക്കൾക്ക് വടി മുതലായവകൊണ്ട് ദു:ഖമുൽപാദിപ്പിക്കുന്നവന്നു് ഒരു പണമോ രണ്ടു പണമോ ദണ്ഡം; രക്തം പുറപ്പെടുവിച്ചാൽ അതിന്റെ ഇരട്ടി ദണ്ഡം. മഹാപശുക്കൾക്കാണെങ്കിൽ ഇപ്പറഞ്ഞ സ്ഥാനങ്ങളിൽ ഇരട്ടി ദണ്ഡം വിധിക്കുകയും, സമുത്ഥാനവ്യയം കൊടുപ്പിക്കുകയും ചെയ്യണം.

നഗരത്തിലെ ഉദ്യാനത്തിൽ പുഷ്പങ്ങളും ഫലങ്ങളും തണലും കൊടുക്കുന്നവയായുളള വൃക്ഷങ്ങളുടെ പ്രരോഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/353&oldid=210798" എന്ന താളിൽനിന്ന് ശേഖരിച്ചത്