ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൪
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ന്നു (ദ്യൂതത്തിൽ ജയിക്കുന്നവന്നു) പൂൎവ്വസാഹസദണ്ഡവും പരാജിതന്നു മധ്യമസാഹസദണ്ഡവും വിധിക്കേണമെന്നു ആചാൎയ്യന്മാർ അഭിപ്രായപ്പെടുന്നു. പരാജിതൻ ബാലിശപ്രായനാകയാൽ തനിക്കു ജയം ലഭിക്കണമെന്നു കാംക്ഷിച്ചു് പരാജയം വരുന്നതിനെ ക്ഷമിക്കാത്തതിനാലാണു് ഇങ്ങനെ ചെയ്യേണ്ടതെന്നാണ് അവരുടെ യുക്തി*. എന്നാൽ ഇതരുതെന്നാണു് കൌടില്യമതം. കാരണം, പരാജയം വന്നവന്നു് ഇരട്ടി ദണ്ഡം നിശ്ചയിക്കുന്നതായാൽ ആരുംതന്നെ അഭിയോഗത്തിന്നുവേണ്ടി രാജാവിന്റെ അടുത്തു ചെല്ലുകയില്ല എന്നതുതന്നെ. കിതവാന്മാർ (ചൂതുകളിക്കാർ) പ്രായേണ കൂടദേവനം (കളളച്ചൂതു്) കളിക്കുന്നവരായിരിക്കയും ചെയ്യും.

അവൎക്കു് വ്യാജമില്ലാത്ത കാകണികളേയും (ചുക്കിണികൾ) അക്ഷങ്ങളെയും (ചൂതുകരുക്കൾ) അധ്യക്ഷന്മാർ കളിസ്ഥലങ്ങളിൽ സ്ഥാപിക്കണം. അവയല്ലാതെ വേറെയുള്ള കാകണികളും അക്ഷങ്ങളും ഉപയോഗിക്കുന്നതായാൽ പന്ത്രണ്ടു പണം ദണ്ഡം. കൂടകർമ്മം (കപടമായിട്ടുള്ള കാകണികളുടെയും അക്ഷങ്ങളുടെയും നിൎമ്മാണം) ചെയ്താൽ പൂൎവ്വസാഹസദണ്ഡം വിധിക്കുകയും, ജിതമായ ദ്രവ്യത്തെ പ്രത്യാദാനം ചെയ്കയും ചെയ്യണം. ഉപധി (കരുക്കളിൽ വ്യാജപ്രയോഗം) ചെയ്താൽ സ്തേയദണ്ഡം വിധിക്കണം.

ചൂതുകളിയിൽ വാതുവച്ചു ജയിച്ച ദ്രവ്യത്തിൽനിന്നു നൂററിന്നഞ്ചുവീതവും കാകണികൾ, അക്ഷങ്ങൾ, അരലകൾ (ചൎമ്മപട്ടങ്ങൾ), ശലാകകൾ എന്നിവയുടെ അവ


  • ചൂതിൽ പരാജയം വന്നവൻ ചൂതുകളിയിൽ സാമൎത്ഥ്യമില്ലാത്തവനാണെന്നുളളത് നിശ്ചയമാണല്ലൊ. സാമൎത്ഥ്യമില്ലാത്തവൻ കളിക്കുമ്പോൾ അധൎമ്മ്യമായ വിധം കളിച്ചിരിക്കുവാൻ കാരണമുണ്ട്. അധൎമ്മ്യമായ ജയത്തിൽ തൽപരനാകയാലാണ് പരാജിതന്നു ദ്വിഗുണദണ്ഡമെന്നു സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/355&oldid=211479" എന്ന താളിൽനിന്ന് ശേഖരിച്ചത്