ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൩ എഴുപത്താറാം പ്രകരണം ഒന്നാം അധ്യയം ചോരന്റെ കയ്യിൽനിന്നു സ്വർണ്ണമോ വെള്ളിയോ വാങ്ങുന്നവർക്ക് നാല്പത്തെട്ടുപണം ദണ്ഡം . പ്രച്ഛന്നമായോ,വിരുപമാക്കിയോ,വിലകുറചോ വാങ്ങിയാൽ സ്തേയദണ്ഡം. കൃതഭാണ്ഡോപധി(പണികഴിഞ്ഞ പണ്ടത്തിൽ വ്യജം)ചെയ്താലും ഇതുതന്നെ ദണ്ഡം.

   ഒരു സുവർണ്ണം (പതിനാറു മാഷത്തുക്കം)സ്വർണ്ണത്തിൽനിന്നു ഒരു  ‌മാഷത്തുക്കം അപഹരിക്കുന്ന സ്വർണ്ണക്കാരനു് ഇരുനൂറ് പണം ദണ്ഡം . ഒരു ധരണം വെള്ളിയിൽനിന്നു ഒരു മാഷത്തുക്കം അപഹരിക്കുന്നവനു് പന്ത്രണ്ടുപണം ദണ്ഡം. ഇതുകൊണ്ട് അതിനു 

മേൽപൊട്ടുള്ള അപഹരണങ്ങളിലെ ദണ്ഡം പറയപ്പെട്ടു .

   അസാരമായ (വർണ്ണം കുറഞ്ഞ)സ്വർണ്ണത്തിനു വർണ്ണോൽക്കഷം തോന്നിക്കുക ,യോഗം(കൂട്ട്) ചേർക്കുക എന്നിവ ചെയ്യുന്നവന് അഞ്ഞുറുപണം ദണ്ഡം.ഈ സംഗതികളിൽ അപചരണം(തിയ്യിക്കാച്ചി അശുദ്ധിയെ കളയൽ) ചെയ്താൽ വർണ്ണത്തിന്റെ അപഹാരം എത്രയെന്ന് അറിയാവുന്നതാണ്.
   ഒരു ധരണം വെള്ളികൊണ്ടുള്ള പണിക്കു ഒരു രൂപ്യമാഷകമാണ് വേതനം;ഒരു സുവർണ്ണം സ്വർണ്ണംകൊണ്ടുള്ള പണിക്ക് അരക്കാൽ സുവർണ്ണമാഷകം വേതനം .പണിക്കാരന്റെ ശിക്ഷാവിശേഷം (ശില്പവിദ്യകൌശല്യം) അനുസരിച്ച് പണികൂലി ഇരട്ടി വർദ്ധിപ്പിക്കാം.ഇതുകൊണ്ട് അധികം തൂക്കം വരുന്ന പണികള്ളിലെ വേതനം പറഞ്ഞുകഴിഞ്ഞു.

ചെമ്പ്,പിച്ചള,ഓട്,വൈകൃന്തകം,ആരക്കുടം എന്നിവകൊണ്ടുള്ള പണികള്ളിൽ നൂറുപലംകൊണ്ടുള്ളതിന്ന് അഞ്ചു പണമാണ് വേതനം. ചെമ്പുകൊണ്ടുള്ള പണിചെയ്യുമ്പോൾ പത്തിലൊരു ഭാഗം കുറവുവരും. തൂക്കത്തിൽ ഒരു പലം കുറഞ്ഞാൽ കുറഞ്ഞതിന്റെഇരട്ടി ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/364&oldid=162380" എന്ന താളിൽനിന്ന് ശേഖരിച്ചത്