ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                                          ൩൫൮ 
             കണ്ടകശോധനം                       നാലാമധികരണം
              
             മരം,ലോഹം,മണി  എന്നിവയോ കയറു", തോലു്,മണ്ണ്എന്നിവയോ  നൂലു്.നാര്,രോമം,എന്നിവയോ കൊണ്ടുള്ള  പണ്യങ്ങൾ  ഉയർന്നതരമാണെന്നു പറഞ്ഞു  താഴ്ന്നതരമായവെ വിൽക്കുകയോ ആധാനം ചെയ്കയോ ചെയ്യുന്നവന്നു"അവയ്കുള്ള വിലയുടെ എട്ടിരട്ടി ദണ്ഡം.
       സാരഭാണ്ഡമാണെന്നു പറഞ്ഞു  അസാരഭാണ്ഡമോ, ഇന്നസ്ഥലത്തുണ്ടായതാണെന്നു പറഞ്ഞു"അവിടെയുണ്ടായതല്ലാത്ത ഭാണ്ഡമോ,രാഡായുക്ത  (പ്രഭയുള്ളതു) മായഭാണ്ഡത്തോടുകൂടി അങ്ങനെയല്ലാത്ത ഭാണ്ഡമോ,വ്യാജമല്ലാത്തതിനോടുകൂടി വ്യാജമായ ഭാണ്ഡമോ ഒരു സമുദ്ഗം(ചെപ്പു") തുറന്നുകാട്ടി മറെറാന്നിലെ ഭാണ്ഡമോ ഒരു പണത്തിൽ കുറഞ്ഞ വിലയ്കുള്ളതു വിൽക്കുകയോ ആധാനംചെയ്കയോ ചെയ്യുന്നവന്നു അയ്മ്പത്തിനാലു പണം ഭണ്ഡം;രണ്ടുപണം വിലയ്കുള്ളതു് അങ്ങനെ  ചെയതാൽ  ഇരുനൂറുപണം ദണ്ഡം. ഇതുകൊണ്ടു് മൂല്യവ്യദ്ധിയിലുള്ള ദണ്ഡവൃദ്ധി പറയപ്പെട്ടു.
     പലരുംകൂടി ഒത്തുചേർന്നു" കാരുക്കളുടേയും ശിപ്പികളുടേയും പ്രവൃത്തിയിൽ ഗുണക്കുറവോ അവരുടെ ലാഭത്തിന്നു കറവോ അവരുണ്ടാക്കിയ  വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കു തടസ്ഥമോ  വരുത്തുന്നതായാൽ അങ്ങനെ ചെയ്യുന്നവർക്കു"ആയിരം  പണം ദണ്ഡം.
       വണിക്കുകൾ ഒത്തൊരുമിച്ച് പണ്യത്തെ വിൽക്കുവാനയയ്ക്കാതെ അവരോധിക്കുകയോ, അയുക്തമായ ,വിലയ്ക്കു"വിൽക്കുകയോ,വാങ്ങുകയോ ചെയ്യുന്നതായാൽ അവർക്കു ആയിരം പണം ദണ്ഡം.
       തൂക്കുന്നവന്റെയോ അളക്കുന്നവന്റെയോ ഹസ്തദോഷംകൊണ്ട് ഒരു പണം വിലയുള്ള ദ്രവ്യത്തിന്നു എട്ടിലൊരു ഭാഗം വീതമുള്ള മഷ്ടം അളവിലും തുക്കത്തിലുമുള്ള.     












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/369&oldid=162385" എന്ന താളിൽനിന്ന് ശേഖരിച്ചത്