ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം അധ്യായം

          -----------
     
                എഴുപത്തെട്ടാം പ്രകരണം 
                  ഉപനിപാതപ്രതികാരം 

ദൈവവശാൽ സംഭവിക്കുന്നവയായിട്ട് എട്ടു മഹാഭയങ്ങളുണ്ട്. അഗ്നി, ജലം, വ്യാധി , ദുർഭിക്ഷം, എലികൾ, വ്യാളങ്ങൾ ,സർപ്പങ്ങൾ , രക്ഷസ്സുകൾ എന്നിവയാണ് അവ .അവയുടെ ഉപദ്രവത്തിൽ നിന്ന് രാജാവു ജനപദത്തെ രക്ഷിക്കണം.

  ഗ്രീഷ്മകാലത്തു ഗ്രാമജനങ്ങൾ ഗൃഹത്തിന്റെ   ബഹിർഭാഗത്തുവച്ചേ  അധിശ്രയണം (പാകാർത്ഥമായഅഗ്നിജ്വാലനം) ചെയ്യാവൂ.അല്ലെങ്കിൽ ദസകുലൂരക്ഷകൻ (ഗോപൻ) നിർദ്ദേശിക്കുന്ന സ്ഥലത്ത്  അധിശ്രയണം ചെയ്യാം. അഗ്നിഭയത്തെ തടുക്കുവാനുള്ള വിധി  നാഗരികപ്രണിധി എന്ന പ്രകരണത്തിലും ,നിശാന്തപ്രണിധിയിൽ  രാജഗൃഹത്തെക്കുറിച്ച്  പറയുന്നിടത്തും വിവരിക്കപ്പെട്ടിട്ടുണ്ട്. അഗ്നിഭയം വരാതിരിപ്പാൻ വേണ്ടി പർവ്വങ്ങളിൽ(വാവു മുതലായവയിൽ)ബലി(ഭൂതബലി),ഹോമം,സ്വസ്തിവാചനം എന്നിവ ചെയ്ത് അഗ്നിയെ പൂജിക്കണം.
  വർഷകാലത്തു അനൂപഗ്രാമക്കാർ (ജലപ്രായമായ ഗ്രാമങ്ങളിലെജനങ്ങൾ )പൂരവേലയെ (വെള്ളപ്പൊക്കമുണ്ടാകുന്ന തീരപ്രദേശത്തെ ) വിട്ടു താമസിക്കണം. ജലത്തിങ്കൽ നിന്നു രക്ഷ പ്രാപിപ്പാനാവശ്യമായ മരം,മുള,തോണി,മുതലായവയെ  തയ്യാറാക്കിവെയ്ക്കുകയും വേണം. ജലപ്രവാഹത്തിൽ  ഒലിച്ചുപോകുന്ന ആളുകളെ അലാബു(ചുരങ്ങ),ദൃതി (തുരുത്തി),പ്ലവം(പൊങ്ങുതടി), ഗണ്ഡിക(പലക),വേണിക(മുള) എന്നിവയിലൂടെ കരയ്ക്കു കയറ്റണം. അങ്ങനെ ചെയ്യുന്നതിന്  പ്ലവഹീനന്മാർ (പ്ലവം കൈവശമില്ലാത്തവർ )ഒഴികെയുള്ളവർ ഒരുങ്ങി.

46*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/372&oldid=162388" എന്ന താളിൽനിന്ന് ശേഖരിച്ചത്