ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൭ എഴുപത്തൊമ്പതാം പ്രകരണം നാലാം അധ്യായം

                ജനപദത്തിൽ യാതൊരുവനെ  ഗ്രഢാജീവി  (ഗ്രുഢകർമ്മം  കൊണ്ടു  ജനങ്ങളെ  വഞ്ചിച്ചു  ജീവിക്കുന്നവർ) എന്നു  ശങ്കിക്കുന്നുവോ  അവനെ   അവനോടു   സവർണ്ണനായ (സമാനനായ )  സത്രിയെക്കൊണ്ടു  അപസർപ്പിക്കണം.സത്രി  തനിക്കു  ശങ്ക  തൊന്നുന്ന   ധർമ്മസ്ഥന്റെയോ   പ്രദേഷ്ടാവിന്റെയോ  അടുക്കൽ  വിശ്വസ്തന്റെ  നിലയിൽ​പ്പെരുമാറിയ അവനോടു പറവൂ:_"അഭിയുക്തനായിരിക്കുന്ന(അഭിയോഗത്തിൽ പ്രതിവാദിയായ) ഇന്നവൻ  എന്റെ 

ബന്ധുവാണ്.അവനു വന്നിട്ടുള്ള ഈ അനർത്ഥം നീക്കിക്കൊടുക്കണം. ഇതാ ഈ ദ്രവ്യം സ്വീകരിച്ചുകൊൾക.ഇതു കേട്ടു് അവൻ അപ്രകാരം ചെയ്താൽ അവനെ ഉപദഗ്രാഹകൻ (ഉപദ=കാഴ്ചദ്രവ്യം വാങ്ങുന്നവൻ ) എന്ന കാരണത്താൽ പ്രവാസനം (നാട്ടിൽ നിന്നു നീക്കുക). ചെയ്യണം. ധർമ്മസ്ഥനെപ്പറഞ്ഞതുകൊണ്ടുതലന്നെ പ്രദേഷ്ടാക്കളെയും പറഞ്ഞു കഴിഞ്ഞു. ഗ്രാമകുട(ഗ്രാമമുഖ്യ നേയോ അധ്യക്ഷനെയോ കുറിച്ചു ശങ്ക തോന്നിയാൽ സത്രി പറയുക ഇന്നു മനു ഷ്യൻ ജാല്മനും (ആലോചനകൂടാ തെ പ്രവർത്തിക്കുന്നവൻ ) വളരെ ദ്ര വ്യം കയ്യിലുള്ളവനുമാ​ണ്. അവന് ഇന്നൊരനർത്ഥം സംഭവിച്ചിരിക്കുന്നു.അത് നീക്കിക്കൊടുത്ത്അവൻറെ ദ്രവ്യംമെല്ലാം വാങ്ങിക്കൊൾക".ഇതിനു വഴിപ്പെട്ട് അപ്രകാരം പ്രവർത്തിച്ചാൽ ആ ഗ്രാമമുഖ്യനെയോ അധ്യക്ഷനെയോ ഉൽക്കോചകൻ (കൈക്കൂലിക്കാരൻ ) എന്ന കുറ്റത്തിന് പ്രവാസനം ചെയ്യണം . സത്രി കൃത്രിമമായി ഒരഭിയോഗത്തിൽ അഭിയുക്തനായിട്ടു കൂടസാക്ഷികളെന്നു ശങ്കയുള്ളവരുടെ അടുക്കൽ ചെന്നു ധാരാളം ധനം കൊടുക്കാമെന്നു പറഞ്ഞ് അവരെ കൂടസാക്ഷ്യത്തിന്നു പ്രേരിപ്പിച്ചു. അവർഅപ്രകാരം ചെയ്താൽ അവരെ കൂടസാക്ഷികൾ എന്ന കുറ്റത്തിന് പ്രവാസനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/378&oldid=162394" എന്ന താളിൽനിന്ന് ശേഖരിച്ചത്