ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1

                                                ആറാം അധ്യായം
                                        എൺപത്തൊന്നാം പ്രകരണം.
                                          ശങ്കാരൂപകർമ്മാഭിഗ്രഹം
                                     
                                      സിദ്ധവ്യഞ്ജനരെ പ്രയോഗിച്ചതിന്നു ശേഷം ശങ്ക, രൂപം,കർമ്മം എന്നിവയെകൊണ്ടു ചോരന്മാരെ ഗ്രഹിക്കുന്നതിനു പ്രയത്നം ചെയ്യണം.

കുടുംബത്തിലെ പൂർവ്വസ്വത്തു ക്ഷയിച്ചവൻ, നിർവ്വേശം (സമ്പാദ്യം) കുറഞ്ഞവൻ,ദേശവും ജാതിയും ഗോത്രവും നാമവും കർമ്മവും അപദേശം (വ്യവഹാരം) മാറ്റി കൊണ്ടിരിക്കുന്നവൻ വൃത്തികർമ്മത്തെ (വൃത്ത്യർത്ഥമായ തൊഴിലിനെ) മറച്ചുവയ്ക്കുന്നവൻ, മദ്യമാസങ്ങളിലും ഭക്ഷ്യഭോജനങ്ങളിലും ഗന്ധമാലിന്യങ്ങളിലും വസ്ത്രാലങ്കാരങ്ങളിലും അതിസക്തിയുള്ളവൻ അതിവ്യയം ചെയ്യുന്നവ, വേശ്യാസ്ത്രീകളിലും ചൂതുകളിയിലും മദ്യവ്യവഹാരികളിലും അതിപ്രസക്തിയുള്ളവൻ,കൂടെക്കൂടെ നാട്ടിൽ നിന്നു പോകുന്നവൻ, ഇരിക്കുന്ന സ്ഥലവും പോകുന്ന ദേശവും ചെയ്യുന്ന കച്ചവടവും എന്തെന്നു് അന്യന്മാർക്കു ഗ്രഹിപ്പാൻ വയ്യാത്തവൻ,ഏകാന്ത(വിഭജനം)ത്തിലും വനത്തിലും നിഷരുടെ (ഉദ്യാനം)ത്തിലും അകാലത്തിൽ സഞ്ചരിക്കുന്നവൻ, പ്രച്ഛന്നമോ, ആമിഷ (ദ്രവ്യം)മുള്ളതോ ആയ ദേശത്തു പല പ്രാവശ്യം പോകുകയും മന്ത്രിക്കുകയും ചെയ്യുന്നവൻ, പെട്ടുന്നണ്ടായ ക്ഷതങ്ങൾക്കും വ്രണങ്ങൾക്കും ഗൂഢമായിട്ടു ചികിത്സ ചെയ്യുന്നവൻ,ഗൃഹാന്തർഭാഗത്തിങ്കൽത്തന്നെ നിത്യവും വസിക്കുന്നവൻ, അഭൃധിഗമനം (ആരെങ്കിലും വരുമ്പോൾ അവരുടെ നേരെ വേഗത്തിൽച്ചെന്നു മടങ്ങിവരിക) ചെയ്തു ശീലമായവർ, സ്ത്രീകളിൽ അതിലോലനായവൻ, പരപരിജനങ്ങളെയും പരസ്ത്രീകളേയും പരദ്രവ്യങ്ങളേയും പരഗൃങ്ങളെയും കുറിച്ചു വളരെ പ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/384&oldid=162400" എന്ന താളിൽനിന്ന് ശേഖരിച്ചത്