ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പന്ത്രണ്ടാം അധ്യായം

എട്ടാം പ്രകരണം. ഗൂഢപുരുഷപ്രണിധി


എവർ അസംബന്ധിക(ഉറ്റവരില്ലാത്തവർ)ളും രാജാവു തീൎച്ചയായും ഭരിക്കേണ്ടവരുമായിട്ടുണ്ടോ ലക്ഷണം, അംഗവിദ്യ, ജംഭകവിദ്യ(ചെപ്പടിവിദ്യ), മായാഗതം (ഇന്ദ്രജാലം), ആശ്രമധൎമ്മം, നിമിത്തശാസ്ത്രം, അന്തരചക്രം (ശകുനശാസ്ത്രം) എന്നിവയോ സംസൎഗ്ഗവിദ്യകളോ(കാമശാസ്തം മുതലായവ) പഠിക്കുന്നു അവരാകുന്നു സത്രികൾ.

യാവചിലർ ജനപദത്തിൽവച്ചു ശുരന്മാരും ആത്മാവിനേഗ്ഗണിക്കാത്തവരും ദ്രവ്യത്തിന്നുവേണ്ടി ആനയോടോ വ്യാളത്തോടോ എതിൎത്തു യുദ്ധംചെയ്യന്നവരുമായിട്ടുണ്ടോ അവരത്രെ തീക്ഷ്ണന്മാർ.

യാവചിലർ ബന്ധുക്കളിൽ സ്നേഹശൂന്യന്മാരും ക്രൂരന്മാരും അലസന്മാരുമായിട്ടുണ്ടോ അവരാണ് രസദന്മാർ(വിഷംകൊടുക്കുന്നവർ)

ദരിദ്രയും വിധവയും പ്രഗല്ഭയും വൃത്തികാമയുമായി അന്തഃപുരത്തിൽ സൽക്കരിക്കപ്പെടുന്നവളായിട്ടുള്ള യാതൊരു ബ്രാഹ്മണസ്ത്രീ മഹാമാത്രന്മാരുടെ ഗൃഹങ്ങളിൽ പോയിക്കൊണ്ടിരിക്കുമോ അവളത്രെ പരിവ്രാജിക(ഭിക്ഷുകി).

പരിവ്രാജികയെപ്പറ‌‌ഞ്ഞതുകൊണ്ടുതന്നെ മുണ്ഡസ്ത്രീകളും വൃഷലികളും പറയപ്പെട്ടു -ഇങ്ങനെ സഞ്ചാരന്മാർ.

അവരെ രാജാവു സ്വവിഷയത്തൽ (തന്റെ നാട്ടിൽ) മന്ത്രിമാർ, പുരോഹിതന്മാർ, സേനാപതികൾ, യുവരാജാവു, ദൌവാരികന്മാർ, അന്തൎവ്വംശികന്മാർ (അന്തഃപുരാധികൃതന്മാർ), പ്രശാസ്താവു് (ദണ്ഡാധികാരി), സമാഹൎത്താവു്, സന്നിധാതാവു്, പ്രദേഷ്ടാവു് (കണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/39&oldid=205312" എന്ന താളിൽനിന്ന് ശേഖരിച്ചത്