ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮൦ കണ്ടകശോധനം നാലാമധികരണം ന്നതിനുശേഷം ദണ്ഡഭയം കാരണം കെട്ടിത്തൂക്കി കഴുത്തറുക്കുകയോ ചെയ്തതാണെന്നറിയണം.

             വിഷഹതനായവന്റെ ഭോജനശേഷം (ഭക്ഷിച്ചു ദഹിക്കാതെ കിടക്കുന്ന ആഹാരം) പയസ്സിൽ. (പാലിൽ) ഇട്ടു പരീക്ഷിക്കണം. ഹൃദയത്തിൽനിന്ന് അ ഭാഗം കീറിയെടുത്തു തീയ്യിലിട്ടാൽ അതു ചടചട എന്നു പൊട്ടുകയൊ ഇന്ദ്രചാപത്തിൻറെ  നിറമുള്ളതാകയൊ ചെയ്യുന പക്ഷം വിഷമുണ്ടെന്നറിയണം. ശവം ദഹിപ്പിക്കുമ്പോ ദേഹം മുഴുവൻ ദഹിക്കാതിരിക്കുന്ന പക്ഷവും വിഷമുണ്ടെന്നറിയണം
             വിഷദനെ അറിയുന്നു, ഹതന്റെ വാക്പാരുഷ്യത്താലൊ ദണ്ഡപാരുഷ്യത്താലൊ പീഡിതനായിട്ടുള്ള പരിചാരകൻ, ദു:ഖത്തിൽപ്പെട്ടൊ അന്യപുരുഷനിൽ ആസക്തി പൂണ്ടൊ ഇരിക്കുന്ന സ്ത്രീജനം, ഹതന്റെ അഭാവത്തിൽ ദായനിവൃത്തി (ദയം അവനു ചേരാതെ തനിക്കുലഭിക്കാൽ) യേയോ അവന്റെ സ്ത്രീജനത്തെയൊ കാംക്ഷിച്ചുംകൊണ്ടിരിക്കുന്ന ബന്ധുഎന്നിവരെ അന്വേഷിക്കണം. ഹതൊദ്ബദ്ധന്റെ (കൊന്നു തൂക്കപ്പേട്ടവന്റെ) കായ്യത്തിലും അതുതന്നെ പരീക്ഷിക്കണം
           സപയമുദ്ബദ്ധൻ (തന്നെത്താ തുങ്ങുച്ചത്തവൻ) ആയവന്റെ സംഗതിയിൽ ഞനോടു ആരെങ്കിലും അയുക്തമായ വിപ്രകാരം (ദ്രോഹം) ചെയ്ക്കയുണ്ടോ എന്നന്വേഷിക്കണം.
        സ്ത്രീനിമിത്തമായ ദോഷം, ദായാദ്യം(മുതലവകാശം) കാരണമായ ദോഷം, കർമ്മസ്പർദ്ധ, പ്രതിപക്ഷദ്വേഷം(ശ

വിഗയാധികാരികത്തിലെ ആത്മരക്ഷിതകപ്രകരണത്തിൽ പറഞ്ഞ വിധിയനുസരിച്ചു പരീക്ഷിക്കണമെന്നർത്ഥം. ഇവിടെ പ്രയോമി:' എന്ന മുലത്തിന്നു 'വനോമ:' എന്നം പാഠാന്തരമുണ്ട്. ആപക്ഷത്തിൽ പക്ഷികളോക്കാണ്ടു പരീക്ഷിക്കണമെന്നർത്ഥം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/391&oldid=162407" എന്ന താളിൽനിന്ന് ശേഖരിച്ചത്