ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮൧ എണ്പത്തിരണ്ടാം പ്രകരണം എഴാം അധ്യായം

 ത്രുവൈരം), പണ്യസംസ്ഥ (കച്ചവടം), സമവായം (തൊഴിൽയോഗം) എന്നിവയോ വിവാപേങ്ങേളിലേതെങ്കിലുമൊന്നോ ആണു് എല്ലാവർക്കം രോഷത്തിന്നു കാരണം. രോഷം നിമിത്തമായിട്ടാണു് ഘാതം (വധം) സംഭവിക്കുന്നതു്.
         തന്നെത്താനാ, താൻ നിയോഗിച്ച ആളുകളാലോ, ധനാർത്ഥമായിട്ടു ചോരന്മാരാലോ, സാദൃശ്യം കാര​ണം  മറെറാരാളുടെ ശത്രുക്കാളാലോ, ഒരുവൻ വധിക്കപ്പെട്ടാൽ അതിനെപ്പററി അറിവാൻ അടുത്ത ജനങ്ങളെപ്പരീക്ഷിക്കണം. ആരാണോ അവനെ വിളിക്കുകയോ, അവന്റെ കൂടെയുണായിരിക്കയോ, അവനോടൊതുമിച്ചു പോകയോ, അവനെ ​ ഹതഭ്രമി (കൊലസ്ഥലം)യിലേക്കു കൊണ്ടുപോകയോ ചെയ്തതു്  അവനോടു ചോദിപ്പു:-ആരാ​ണു ഇവനെ ഇവിടെക്കൊണ്ടുവരികയോ കൊല്ലുകയോ ചെയ്തതു്? ആരെയെങ്കിലും ആയുധപാണിയായിട്ടോ സംഗ്രഹമാൻ (പ്രച്ഛന്നചാരി) ആയിട്ടോ ഉദപിഗ്നനായിട്ടോ നിങ്ങൾ കാണുകയുണ്ടായോ  അവർ എങ്ങനെ പറയുന്നുവോ അങ്ങനെ വേണം പിന്നീടു അന്വേഷണം നടത്തുവാൻ.
                         
                                    മൃതന്റെ മെയ്യിലേതാനു_
                                    മുപഭോഗം, പരിച്ഛദം,
                                    വസ്ത്രം, വേഷ,മലങ്കാര_ 
                                    മിവ കണ്ടകിലായവ
                                     കൊടുത്തോരോടു ചൊദിപ്പു
                                     കുട്ടുപാപ്പുകൾ, ഹേതുവും, 
                                     വ്രവഹാരം, തൊഴിലിവ;__

പിന്നെച്ചെയ്യുക മാർഗ്ഗ​ണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/392&oldid=162408" എന്ന താളിൽനിന്ന് ശേഖരിച്ചത്