ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯൩ എണ്പത്തിനാലാം പ്രകരണം ഒമ്പതാം അധ്യായം

വും അഭിയോഗ്യദ്രവ്യം കെട്ടിക്കുകയും ദണ്ഡം. ബന്ധനാഗാരത്തിൽനിന്നു അപരാധിയെ മോചിപ്പിക്കുകയോ നിഷ്പതിപ്പിക്കുകയോ ചെയ്യുന്നവന്നു സർവ്വസ്വഹരണവും വധവും ദണ്ഡം. ബന്ധനാഗാരാധ്യക്ഷനോടു പറയാതെ സംരുദ്ധകനെ (ബന്ധനത്തിലിരിക്കുന്നവനെ) സഞ്ചരിപ്പിക്കുന്നവന്നു ഇരുപത്തിനാലുപണം ദണ്ഡം; കർമ്മം ചെയ്യിക്കുന്നവന്ന് അതിലിരട്ടി; അന്യസ്ഥാനത്തേക്കു നയിക്കുകയോ അന്നപാനങ്ങളെ നിരോധിക്കുകയോ ചെയ്യുന്നവന്നു തൊണ്ണൂറ്റാറുപണം ദണ്ഡം; പരിക്ലേശിപ്പിക്കുക (അടിച്ചു വേദനപ്പെടുത്തുക) യോ ഉൽകോവം (കൈക്കൂലി) വാങ്ങുകയോ ചെയ്യുന്നവന്നു മധ്യമസാഹസം ദണ്ഡം; ബസനസ്ഥനെ അടിച്ചു കൊല്ലുന്നവന് ആയിരം പണം ദണ്ഡം.

പരിഹൃഹീതയോ, ദാസിയോ, ആഹിതികയോ ആയ സംരുദ്ധികയെ (ബന്ധനത്തിലിരിക്കുന്ന സ്ത്രീയെ) അധിചരിക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം. ബന്ധനസ്ഥയായ ചോരഭാര്യയേയോ ഡാമരികന്റെ (യുദ്ധത്തിൽ പിടിക്കപ്പെട്ടവന്റെ) ഭാര്യയേയോ ഗമിക്കുന്നുവന്നു മാധ്യമസാഹസം ദണ്ഡം. ബന്ധനസ്ഥയായ ആര്യയെ (കുലസ്ത്രീയെ) ഗമിക്കുന്നുവെന്ന് ഉത്തമസാഹസം ദണ്ഡം. സംരുദ്ധനായ ഒരുവൻ സംരുദ്ധയായ ഒരു സ്ത്രീയെ ഗമിക്കുന്നതായാൽ അവനെ അവിടെവച്ചുതന്നെ വധിക്കുകയാണ് ദണ്ഡം. അതുതന്നെയാണ് ആര്യയായ ഒരു സംരുദ്ധികയെ ബന്ധനാഗാരാധ്യക്ഷൻ ഗമിച്ചാൽ അവന്നും ദണ്ഡമെന്നറിയണം. സംരുദ്ധികയായ ഒരു ദാസിയെ ഗമിക്കുന്നതായാലാകട്ടെ പൂർവ്വസാഹസമാണ് ദണ്ഡം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/404&oldid=162417" എന്ന താളിൽനിന്ന് ശേഖരിച്ചത്