ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൩൭ തൊണ്ണൂറ്റൊന്നാം പ്രകരണം മൂന്നാം അധ്യായം

       രാജാവി്ന്റെ കർമ്മം അനുഷ്ടി്ച്ചുവരുന്ന കാലത്തു മരിച്ചുപോയവരുടെ പുത്രന്മാർക്കും ഭാര്യമാർക്കും ഭക്തവേതനം ലഭിക്കുന്നതാണ് . അവരിൽവച്ച് ബാലന്മാർ , വൃദ്ധന്മാർ , വ്യാധിതന്മാർ എന്നിങ്ങനെയുള്ളവർക്ക് രാജാവു് അനുഗ്രഹം നൽകേണ്ടതുമാണ്.ഭൃത്യന്മാർക്കു പ്രേതകൃത്യം , എന്നിവ

സംഭവിക്കുമ്പോൾ രാജാവു് ധനദാനംചെയ്കയും വേണം .

      അല്പകോശനായിട്ടുള്ള രാജാവു് ഭൃത്യന്മാർക്കു ധനം നൽകേണ്ട സന്ദർഭത്തിൽ കുപ്യവസ്തുക്കളെയോ പശുക്കളേയോ കൃഷിസ്ഥലങ്ങളേയോ കൊടുക്കുകയും , ഹിരണ്യം കുറച്ചുമാത്രം കൊടുക്കുകയുംചെയ്യണം .                                                          
      ശൂന്യമായ സ്ഥലത്തെ നിവേശിപ്പിക്കുവിൻ (കൂടിപാർക്കത്തക്കതാക്കിത്തീർക്കുവാൻ) പുറപ്പെടുന്ന രാജാവ് ഭൃത്യന്മാർക്കു ഹിരണ്യംതന്നെ കൊടുക്കുണം ; ഗ്രാമത്തെ               കൊടുത്താൽ പോര. ഗ്രാമഞ്ജാതത്താന്റെ  (ഗ്രാമത്തിൽനിന്നു പിരിയേണ്ട ദ്രവ്യത്തിന്റെ 

)കാർയ്യം വ്യസ്ഥപ്പെടുത്തുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നതു്.

      അപ്രകാരംതന്നെ രാജാവ് ഭൃത്യന്മാർക്കു സ്ഥിരശമ്പളക്കാ‍‍ർ അഭൃതന്മിർക്കും കൊടുക്കുന്ന ഭക്തവേതനങ്ങളിലും അവരുടെ വിദ്യാനൈപുണ്യംവും കർമ്മസാമർത്ഥവുമനുസരിച്ച് വ്യത്യാസം കല്പിയ്ക്കണം.അറുപതുപണം വേതനമുള്ളവന്ന് ഒരാഢകം എന്ന തോതുവെച്ച്  ഹിരണ്യത്തിനനുരൂപമായ ഭക്തവും കല്പിക്കണം.
 ആനതേ‍‍‍‌‌ർകാലാൾകുതിരപ്പടകൾ സന്ധിദിവസങ്ങൾ(വാവു മുതലായ ദിവസങ്ങൾ)ഒഴികെ എല്ലാദിവസവും സൂർയ്യോദയത്തിങ്കൽ ബഹിർ ഭാഗത്തുവെച്ചു ശില്പയോഗ്യകളെ(കർമ്മപരിശീലലങ്ങൾ)ചെയ്യേണ്ടതാണ്.അവയിൽ രാജാവ് നിത്യസക്തനായിരിക്കേണ്ടതും,കൂടെക്കൂടെ അവരുടെ ശില്പത്തെ നോക്കി പരീക്ഷിക്കേണ്ടതുമാണ്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/446&oldid=151656" എന്ന താളിൽനിന്ന് ശേഖരിച്ചത്