ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൩൬ യോഗവൃത്തം അഞ്ചാമധികരണം

      ആയുധങ്ങളും ആവരണങ്ങളും രായാവിന്റെ മുദ്രവെച്ച ആയുധാഗാരത്തിൽ സൂക്ഷിക്കണം. മുദ്രാനുജ്ഞാതനെ (ആയുധം ധരിപ്പാൻ മുദ്രമൂലം അനുവദിക്കപ്പെട്ടവനെ)ഒഴിച്ചു ശേഷമുള്ള രാജപുരുഷന്മാരെല്ലാം ആയുധം കൂടാതെ മാത്രമേ സഞ്ചരിക്കാവു.ആയുധാഗാരത്തിലുള്ള ആ    ആയുധങ്ങളോ ആവരണങ്ങളോ നശിക്കയോ കാണാതാകയോ ചെയ്താൽ ആയുധാഗാരദ്ധ്യക്ഷൻ അവയെ  ഇരട്ടിയായിട്ടു  കൊടുക്കണം.                        കേടുവന്നുപോയവരുടെ ശരിയായ കണക്കു വയ്ക്കുകയും വേണം.  
   സാ‍ർത്ഥികന്മാ‍‍ർ(സാ‍ർത്ഥവാഹകന്മാ‍‍ർ)ആയുധങ്ങളെയും കൂടി     സഞ്ജരിക്കൂന്നതാകയാൽ അന്തപാലന്മാർ പരിശോധിച്ചു അവരുടെ കൈവശമുള്ള ആയുധങ്ങളും ആവരണങ്ങളും പിടിച്ചെടുക്കെണ്ടതാണ്.ആയുധത്തോടുകൂടി പോകുവാനുള്ള മുദ്ര വാങ്ങിയിട്ടുള്ളവനെ വിട്ടയക്കുകയും വേണം.
  രാജാവ്  യുദ്ധയാത്ര പുറെപ്പെടുമ്പോൾ സേനയെ ഉദ്യോഗിപ്പിക്കണം.യാത്രാകാലത്തിങ്കളൽ വൈദേഹകവ്യഞ്ജനന്മാർ ആയുധീയന്മാർക്കു ആവശ്യമുള്ള എല്ലാപണ്യങ്ങളും ഇരട്ടിയായി മടക്കിതരണമെന്നുള്ള നിശ്ചയത്തിന്മൽ കൊടുക്കണം.ഇങ്ങനെ ചെയ്താൽ രാജാവിന്റെ വകയായ പണ്യദ്രവ്യങ്ങൾ വിറ്റഴിക്കുകയും,ആയുധിയന്മാർക്ക് തൊടുത്ത വേതനം മടങ്ങിക്കിട്ടുകയും  ചെയ്യും.
  മേൽപ്രകാരം ആയവ്യങ്ങളെ നോക്കിക്കൊട്ടിരിക്കുന്ന  രാജാവ്  കോശസംബന്ധമായും ധനസംബന്ധമായുമുള്ള വ്യസനത്തെ പ്രാപിക്കുന്നരല്ല.ഇങ്ങനെ ഭക്തവേതനവികല്പം.
                      സത്രിവേശ്യാകാരുകശീ-
                      ലവർ സൈനികവൃദ്ധരും
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/447&oldid=151719" എന്ന താളിൽനിന്ന് ശേഖരിച്ചത്