ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪
വിനയാധികാരികം ഒന്നാമധികരണം


ക്കോ സാധിപ്പിപ്പൂ. അതല്ലെങ്കിൽ, അവരുടെ പുത്രന്മാരേയും ഭാൎയ്യമാരേയും രക്ഷിപ്പാനേൎപ്പാടുചെയ്തിട്ടു്, അവരെ ആകരകമ്മാൎന്തങ്ങളിൽ (ഖനികളിൽ) പാൎപ്പിപ്പൂ. അങ്ങനെ ചെയ്യാത്തപക്ഷം അവർ ശത്രുക്കൾക്കു ആസ്പദമായേക്കുമെന്നു ഭയപ്പെടണം

ക്രുദ്ധന്മാർ, ലുബ്ധന്മാർ, ഭീതന്മാർ, അവമാനിതന്മാർ എന്നിങ്ങനെയുള്ളവരാകട്ടെ ശത്രുക്കുൾക്കു കൃതൃർ (ശത്രുക്കളുടെ ഭേദപ്രയോഗത്തിൽപ്പെടുന്നവർ) ആകുന്നു. അങ്ങനെയുള്ളവരുടെ പരസ്പരാഭിസംബന്ധത്തെയും, അവർക്കു ശത്രുവിനോടോ ആടവികനോടോ ഉളള പ്രതിസംബന്ധത്തേയും കാൎത്താന്തികന്മാർ (ജോത്സ്യന്മാർ), നൈമിത്തികന്മാർ, മൌഹുൎത്തികന്മാർ എന്നിവരുടെ വേഷം ധരിച്ചു പെരുമാറുന്ന ഗൂഢപുരുഷന്മാർ മനസ്സിലാക്കണം.

അവർ തുഷ്ടരായാൽ അൎത്ഥമാനങ്ങളെക്കൊണ്ടു പൂജിപ്പൂ. അതുഷ്ടന്മാരെ സാമദാനഭേദദണ്ഡങ്ങളെക്കൊണ്ടു ഒതുക്കുകയും ചെയവൂ.

നാട്ടിൽ പ്രധാനരായാലും
ക്ഷുദ്രരോയാലൂമൂഴിപൻ
പരോപജാപമേൽക്കാതെ
കൃത്യാകൃത്യരെ നോക്കണം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, സ്വവിഷയത്തിലെ കൃത്യാകൃത്യാപക്ഷരക്ഷണമെന്ന പതിമ്മൂന്നാമധ്യായം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/45&oldid=205769" എന്ന താളിൽനിന്ന് ശേഖരിച്ചത്