ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൭
പത്താം പ്രകരണം പതിന്നാലാം അധ്യായം


ഒരാന മത്തനായ പാപ്പനാൽ അധിഷ്ഠിതനാകുമ്പോൾ കണ്ട വസ്തുക്കളെല്ലാം മൎദ്ദിക്കുന്നതെങ്ങനെയോ അങ്ങനെ, ശാസ്ത്രചക്ഷുസ്സില്ലായ്കയാൽ അന്ധനായ ഈ രാജാവു് പൗരജാനപദന്മാരെ വധിപ്പാനൊരുമ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തെപ്പിടിച്ചുനിൎത്തുവാൻ ഒരു പ്രതിഹസ്തിയെ വരുത്തിയാലല്ലാതെ സാധിക്കയില്ല. അതുകൊണ്ട് ഇദ്ദേഹത്തോടു അമൎഷം (അരിശം) ചെയ്താലും" എന്നിങ്ങനെ ക്രുദ്ധവൎഗ്ഗത്തെ ഭേദിപ്പിപ്പൂ.

"ഭീതനായ ഒരു സൎപ്പം ആരിൽനിന്നു തനിക്കു ഭയം വരുമെന്നു കാണുന്നുവോ അവങ്കൽ വിഷത്തെ വമിക്കുമല്ലോ. അപ്രകാരംതന്നെ നിന്റെ പേരിൽ ദോഷശങ്കയുളളവനായ ഈ രാജാവു നിങ്കൽ തീൎച്ചയായും ക്രോധമാകുന്ന വിഷത്തെ വിസൎജ്ജിക്കും. ആകയാൽ നീ മറെറാരേടത്തു പൊയ്ക്കൊൾക" എന്നിങ്ങനെ ഭീതവൎഗ്ഗത്തെ ഭേദിപ്പിപ്പൂ.

"ശ്വഗണികളുടെ (നായാടികളുടെ) പശു നായ്ക്കൾക്കു മാത്രമേ കറക്കുകയുളളു, ബ്രാഹ്മണൎക്കു കറക്കില്ല. അതുപോലെതന്നെ ഈ രാജാവു സത്ത്വവും പ്രജ്ഞയും വാക്യശക്തയുമില്ലാത്തവൎക്കേ കറക്കുളളു (ധനംകൊടുക്കുളളു), ആത്മഗുണസമ്പന്നന്മാൎക്കു ഒന്നും കൊടുക്കകയില്ല. ഇന്ന രാജാവു പുരുഷവിശേഷമറിയുന്നവനാണ്. അദ്ദേഹത്തിന്റെ അടുക്കൽ പോയ്ക്കൊളളു" എന്നിങ്ങനെ ലുബ്ധവർഗ്ഗത്തെ ഭേദിപ്പിപ്പു.

"ചണ്ഡാളരുടെ ഉദപാനം (കിണറു) ചണ്ഡാളൎക്കു മാത്രമേ ഉപയോഗയോഗ്യമാകയുളളു, മററുളളവൎക്കു് ഉപയോഗിപ്പാൻ പാടില്ല. അവ്വണ്ണംതന്നെ നീചനായ ഈ രാജാവും നീചന്മാൎക്കു മാത്രമേ ഉപഭോഗ്യൻ (സേവ്യൻ) ആകയുളളു, നിന്നെപ്പോലെയുളള ആൎയ്യന്മാൎക്കു സേവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/48&oldid=205882" എന്ന താളിൽനിന്ന് ശേഖരിച്ചത്