ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൨

ഷാ‍‍ഡ്ഗുണ്യം ഏഴാമധികരണം

ളെ തടവുകൂടാതെ അനു‍ഷ്ഠിക്കുകയും പരന്റെ കർമ്മങ്ങളെ ഉപഹനിക്കുകയും ചെയ്യും” എന്നു കാണുന്ന പക്ഷവും വിഗൃഹ്യാസനത്തെച്ചെയ്യണം. “പരന്റെ പ്രകൃതികൾ പരനാൽ ദ്രോഹിക്കപ്പെട്ടവരോ ക്ഷീണരോ(ദുർഭിക്ഷപീ‍ഡിതർ) ലുബ്ധരോ സ്വസൈന്യങ്ങളാലും ചോരന്മാരാലും ആടവികനാലും പീഡിതരോ ആയിട്ടാണിരിക്കുന്നത് ഞാൻ ഉപജാപം പ്രയോഗിച്ചാൽ അവർ എന്നെ ആശ്രയിക്കും അല്ലെങ്കിൽ എന്റെ വാർത്ത (കൃഷിയും പാശുപാല്യവും വാണിജ്യവും)സമൃദ്ധമായിട്ടാണിരിക്കുന്നത്. പരന്റെ വാർത്ത ക്ഷയിച്ചുമിരിക്കുന്നു. ആകയാൽ ദുർഭിക്ഷപീഡിതരായിച്ചമഞ്ഞ പരന്റെ പ്രകൃതികൾ എന്നെ ആശ്രയിക്കും അല്ലെങ്കിൽ എന്റെ വാർത്ത ക്ഷയിച്ചും പരന്റേത് സമൃദ്ധമായുമിരിക്കുന്നു. എന്റെ പ്രകൃതികൾ അനുരക്തരാകയാൽ എന്നെ വിട്ടുപോകയില്ല. ആകയാൽ എനിക്കു പരനോടു വിഗ്രഹിച്ച് അവന്റെ ധാന്യപശുഹിരണ്യങ്ങളെ ആഹരിക്കുവാൻ സാധിക്കും അഥവാ എന്റെ പണ്യത്തിന്നുപഘാതം വരുത്തുന്ന പരരപണ്യങ്ങളെ ഇവിടെനിന്നു പിന്തിരിപ്പിക്കുവാൻ എനിക്കു സാധിക്കും പരനോടു വിഗ്രഹം ചെയ്താൽ പരന്റെ വണിൿപഥത്തിൽനിന്നു സാരവത്തുക്കളായ പണ്യങ്ങൾ അവന്നു ലഭിക്കാതെ എന്റെ അടുക്കൽ വരും വിഗ്രഹംചെയ്താൽ പരന്നു തന്റെ ദൂഷ്യരേയും അമിത്രനേയും ആടവികനേയും നിഗ്രഹിപ്പാൻ സാധിക്കുകയില്ല അല്ലെങ്കിൽ അവരോട് (ദൂഷ്യാമിത്രാടവികരോട്)പരന്നു വിഗ്രഹം ചെയ്യേണ്ടതായും വരും* അല്ലെങ്കിൽ


ഇതേവരെപ്പറഞ്ഞതു സമന്റെ വിഗൃഹ്യാസനത്തെയാണ്. ഇനി പറയുന്നതു ജ്യായാനായിട്ടുള്ളവന്റെയാണെന്ന് അറിയേണ്ടതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/493&oldid=151843" എന്ന താളിൽനിന്ന് ശേഖരിച്ചത്