ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൭

൧൧൧---൧൧൨ പ്രകരണങ്ങൾ

ആറാം അധ്യായം


ണ്ടു പരിപണിതസന്ധി ഏഴുപ്രകാരമാകുന്നു *. പരിപ

ണിതസന്ധി ചെയ്യുമ്പോൾ മുൻപുതന്നെ തന്റെ കർമ്മ ങ്ങൾ ആരംഭിച്ചു് അവസാനം വരെ നടത്തുകയും, പര ന്റെ കർമ്മങ്ങളിൽ വിക്രമം പ്രവൃത്തിച്ച് ഉപഘാതം വ രുത്തുകയും വേണം.

വ്യസനവും ത്വരയും (ബദ്ധപ്പാടു) അവമാനവും

ആലസ്യവുമുള്ളവനോ അജ്ഞനോ ആയിരിക്കുന്ന ശത്രു

വിനെ വഞ്ചിക്കുവാൻ വിചാരിക്കുന്ന വിജിഗീഷു ദേശ മോ കാലമോ കാര്യമോ വ്യവസ്ഥപ്പെടുത്താതെ "നമ്മൾ രണ്ടുപേരും തമ്മിൽ സന്ധിചെയ്യുന്നു" എന്നിങ്ങനെ വാ ക്കുകൊണ്ടു മാത്രം പറയുകയും, സന്ധിയെ വിശ്വസിച്ചു പരൻ പ്രവൃത്തികൾ ചെയ്യുമ്പോൾ ഛിദ്രം കണ്ടുപിടിച്ചു അവനെ പ്രഹരിക്കുകയും ചെയ്യണം. ഇതാണ് അപരി പണിതസന്ധി (യാതൊരു വ്യവസ്ഥയും ചെയ്യാത്ത സ ന്ധി) ഈ സന്ധി ചെയ്താൽ:--

സാമന്തനാലേ സാമന്തൻ-


തന്നിൽച്ചെയ്യിച്ചു വിഗ്രഹം


നേടൂ തദന്യൻതൻ ഭൂമി


പക്ഷം ഛേദിച്ചു ബുദ്ധിമാൻ

സന്ധിയുടെ ധർമ്മങ്ങൾ അകൃതചികീർഷ, കൃതശ്ശേഷ ണം,കൃതവിദൂഷണം, അവശീർണ്ണക്രിയ എന്നിവയും വിക്ര മത്തിന്റെ ധർമ്മങ്ങൾ പ്രകാശയുദ്ധം, കൂടയുദ്ധം, തൂഷ്ണീംയു ദ്ധം എന്നിവയുമാകുന്നു. ഇങ്ങനെ സന്ധിവിക്രമങ്ങൾ.

  • ദേശം, കാലം,കാര്യം എന്നിവയിൽ ഓരോന്നിനെ വ്യവസ്ഥ

പ്പെടുത്തിയിട്ടുള്ള സന്ധികൾ മൂന്നും ദേശകാലങ്ങൾ, കാലകാര്യങ്ങൾ,

ദേശകാര്യങ്ങൾ എന്നിങ്ങനെ ഈരണ്ടുകൂട്ടം വ്യവസ്ഥപ്പെടുത്തീട്ടുള്ളതു
മൂന്നും മൂന്നു കൂട്ടവും വ്യവസ്ഥപ്പെടുത്തീട്ടുള്ളതൊന്നും എന്നിങ്ങനെ പ

രിപണിതസന്ധി ഏഴുവിധം

68*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/508&oldid=162430" എന്ന താളിൽനിന്ന് ശേഖരിച്ചത്