ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൦
വിനയാധികാരികം ഒന്നാമധികരണം


ചെയ്പാൻ നിനച്ചിടും കൎമ്മ
മൊന്നുമന്യൻ ഗ്രഹിക്കൊലാ
തുടങ്ങീട്ടോ കഴിഞ്ഞിട്ടോ
ചെയ്പോർ മാത്രം ഗ്രഹിച്ചിടാം.

ഏകനായിട്ടുള്ള മന്ത്രത്തിനു സിദ്ധിവരികയില്ലെന്നു വിശാലാക്ഷൻ. രാജവൃത്തി എന്നതു് പ്രത്യക്ഷത്തെയും പരോക്ഷത്തെയും അനുമാനത്തെയും ആശ്രയിച്ചിരിക്കുന്നതാണല്ലോ. അനുപലബ്ധത്തിന്റെ (അറിയാത്തതിന്റെ) ജ്ഞാനം, ഉപലബ്ധത്തിന്റെ നിശ്ചയം, നിശ്ചിതമായതിന്റെ ബലാധാനം, അൎത്ഥദ്വൈധത്തിങ്കൽ (ഇതോ അതോ ചെയ്യേണ്ടതെന്ന സംശയം വരുന്നേടത്തു്) സംശയച്ഛേദനം, ഏകദേശദൃഷ്ടമായതിന്റെ ശേഷോപലബ്ധി എന്നതെല്ലാം മന്തികളെക്കൊണ്ടു സാദ്ധ്യമായിട്ടുള്ളതാകുന്നു. ആകയാൽ ബുദ്ധിവൃദ്ധൻമാരായ മന്ത്രികളോടുകൂടിമന്ത്രത്തെ ചെയ്യണം.

അനാദരിക്കൊല്ലാരേയും,
കേൾക്കേണം സൎവ്വപക്ഷവും,
എടുക്കണം സാരവത്താം
വാക്ക്യം ബാലൻ കഥിക്കിലും.

ഇതു മന്ത്രജ്ഞാനം മാത്രമാണു, മന്ത്രരക്ഷണമല്ല എന്നു പരാശരശിഷ്യൻമാർ. രാജാവിന്നു് ഉദ്ദിഷ്ടമായ കാര്യം എന്തോ അതിന്നു പ്രതിരൂപക (സദൃശം) മായുള്ള ഒരുകാൎയ്യത്തെ അദ്ദേഹം മന്ത്രിമാരോടു ചോദിപ്പു. "ഇന്നകാൎയ്യം ഇന്നവിധം കലാശിച്ചു, അല്ലെങ്കിൽ ഇന്നവിധം കലാശിക്കണം എങ്കിൽ എങ്ങനെ പ്രവൃത്തിക്കണം" എന്നു അവർ എങ്ങനെ പറയുമോ അങ്ങനെ പ്രവൃത്തിക്കുകയും ചെയ്വൂ. ഇപ്രകാരമായാൽ മന്ത്രോപലബ്ധിയും മന്ത്രസംവരണവും ഭവിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/51&oldid=206019" എന്ന താളിൽനിന്ന് ശേഖരിച്ചത്