ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


ക്കാമെന്നു പണനം ചെയ് വൂ. അതിന്നുശേഷം അവന്ന പകാരം ചെയ്‌വാൻ താൻ ശക്തനാണെങ്കിൽ വിക്രമം ചെ യ് വൂ; ശക്തനല്ലാത്തപക്ഷം സന്ധിയെത്തന്നെ ചെയ്യണം.

 മേൽപ്രകാരമിരിക്കുന്ന (വ്യസനാദികളുള്ള) ഹീന

നായവൻ തന്റെ ഹീനമായ ശക്തിയേയും പ്രതാപത്തെ യും പൂരണംചെയ്യുന്നതിന്നുവേണ്ടിയോ, സംഭാവ്യമായ (മ തിക്കത്തക്ക) അർത്ഥം ലഭിക്കുന്നതിന്നായിപ്പുറപ്പെട്ട ഹീ നൻ തന്റെ മൂലസ്ഥാനത്തേയും പാർഷ്ണിയേയും രക്ഷിക്കു ന്നതിന്നുവേണ്ടിയൊ തന്നെക്കാൾ ജ്യായാനായ ഒരുവനോ ടു ബലസമത്തെക്കാൾക്കവിഞ്ഞതായ ലാഭം കൊടുക്കാമെ ന്നു പണനം ചെയ് വൂ. അങ്ങനെ പറഞ്ഞുനിശ്ചയിച്ചതി ന്നുശേഷം അവൻ കല്യാണബുദ്ധിയാണെന്നു കാണുന്നപ ക്ഷം ജ്യായാൻ അവനെസ്സഹായിപ്പൂ; അല്ലാത്തപക്ഷം വി ക്രമത്തെ പ്രയോഗിക്കണം.

 വ്യസനം വന്നിട്ടുള്ളവനൊ, പ്രകൃതികോപം സംഭവി

ച്ചവനൊ, അനർത്ഥമടുത്തവനോ ആയിട്ടുള്ള ജ്യായാനോ ടു ദുർഗ്ഗങ്ങളുടേയും മിത്രങ്ങളുടേയും സമ്പത്തികൊണ്ടു ദൃപ്ത നായിരിക്കുന്ന ഒരു ഹീനൻ അല്പം അകലെയുള്ള ഒരു ശ ത്രുവിന്റെ നേരെ യാനംചെയ് വാൻ പുറപ്പെടുമ്പോഴോ, യു ദ്ധംകൂടാതെതന്നെ തീർച്ചയായും ജയലാഭം സിദ്ധിക്കുമെന്നു

കാണുമ്പോഴോ ബലസമത്തേക്കാൾ കുറഞ്ഞ ലാഭം കൊടു

ക്കാമെന്നു പണനം ചെയ് വൂ. അങ്ങനെ പറഞ്ഞു നിശ്ച യിച്ചതിന്നുശേഷം ആ ജ്യായാൻ അപകാരംചെയ്യുന്നതി ന്നു സമർത്ഥനാണെങ്കിൽ അവനോടു വിക്രമിപ്പൂ ; അല്ലാത്ത പക്ഷം സന്ധിയെ അനുഷ്ടിക്കുകയും വേണം.

പ്രകൃതികോപമോ വ്യസനമോ ഇല്ലാത്തവനായ ജ്യായാൻ, നല്ലവണ്ണം ആലോചിക്കാതെ യുദ്ധം ആരംഭി ച്ച തന്റെ ശത്രുവിന്നു പിന്നെയും ക്ഷയവ്യയങ്ങൾ വരു

ത്തേണമെന്നുദ്ദേശിക്കുമ്പോഴോ, തന്റെ ദൂഷ്യസൈന്യത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/515&oldid=162437" എന്ന താളിൽനിന്ന് ശേഖരിച്ചത്