ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൬

ഷാഡ്ഗുണ്യം

ഏഴാമധികരണം


    ലാഭം കെടുക്കാമെന്നു പണനം ചെയ്‌വൂ,ഇതിന്നുശേ

ഷം പണിതൻ അവന്നപകാരം ചെയ്‌വാൻ സമർത്ഥനാ ണെങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപക്ഷം സന്ധിചെയ്ക യും വേണം .

  അപ്രകാരമിരിക്കുന്ന(വ്യസനവും പ്രകൃതികോപവു

മുളള )വനും തന്റെ കാർയ്യങ്ങൾക്കു സമാന്തന്മാരെ ആശ്ര യിക്കേണ്ടവനും സൈന്യങ്ങളെ സമ്പാദിക്കേണ്ട ആവശ്യ മുളളവനുമായ സമൻ സമനായിരിക്കന്നവനോടു ബലസ മത്തെക്കാൾക്കവിഞ്ഞതായ ലാഭം കെടുക്കാമെന്നു പണ നംചെയ്‌വൂ.ഇതിന്നുശേഷം അവൻ കല്ല്യാണബുദ്ധി യാണെങ്കിൽ പണിതൻ അവനെ അനുഗ്രഹിക്കുകയും,അ ല്ലാത്തപക്ഷം വിക്രമിക്കുകയും ചെയ്യണം .

  വ്യസനവും പ്രകൃതികോപവുമുളവായിട്ടുളള ജ്യായാ

നോടോ , ഹീനനോടോ, സമനോടോ അവനെ അഭിഹ നിപ്പാനുദ്ദേശിക്കുന്നവനോ, അവൻ വേണ്ടതുപോലെ ആ രംഭിച്ചതും തീർച്ചയായും ജയം നേടുന്നതുമായ കർമ്മത്തെ

ഉപഹനിപ്പാനുദ്ദേശിക്കുന്നവനോ, അവൻ യാത്രചെയ്യു

മ്പോൾ അവന്റെ മൂലസ്ഥാനത്ത് ആക്രമണം നടത്തേ ണമെന്നുദ്ദേശിക്കുന്നവനോ ,അവന്റെ യാതവ്യന്റെ ക യ്യിൽനിന്നു വളരെ ലാഭം കിട്ടുമെന്നുദ്ദേശിക്കുന്നവനൊ ആ യിട്ടുളള ഒരുവൻ ആദ്യം പറഞ്ഞു നിശ്ചയിച്ചതിനെക്കാൾ

കൂടുതലായ ലാഭത്തെ യാചിപ്പൂ. അപ്രകാരം വീണ്ടും യാ

ചിക്കപ്പെട്ടവൻ ദുർദ്ധഷമായ ശത്രുവിന്റെ ദുർഗ്ഗത്തേയോ

സുഹൃൽബലത്തേയൊ ആടവികനേയൊ അവന്റെ (യാ

ചിക്കുന്നവന്റെ )സൈന്യങ്ങളെക്കൊണ്ടു മർദ്ദിപ്പിക്കുവാനു ദ്ദേശിക്കുകയൊ അവന്റെ സൈന്യത്തെ അത്യന്തവിപ്ര കൃഷ്ടമായ മാർഗ്ഗത്തിലോ കാലത്തിലോ പെടുത്തി ക്ഷയവ്യ യങ്ങൾ ഉണ്ടാക്കിത്തീർത്തു നശിപ്പിക്കേണമെന്നുദ്ദേശിക്കുക

യോ താൻ പരബലംകൊണ്ടു വൃദ്ധിയെ പ്രാപിച്ചതിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/517&oldid=162439" എന്ന താളിൽനിന്ന് ശേഖരിച്ചത്