ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൯

൧൧൪_൦, ൧൧൫_൦ പ്രകരണങ്ങൾ

ഏട്ടാം അധ്യായം


നല്ലവണ്ണം ആലോചന ചെയ്യാതെ യുദ്ധകർമ്മം ആരം ഭിച്ച ഒരുവന്നു പിന്നേയും ക്ഷയവ്യയങ്ങൾ വരുത്തേണമെ ന്നുദ്ദേശിക്കുന്നവനോ ,നല്ലവണ്ണം ആലോചന ചെയ്തു ആ രംഭിച്ചതായ യാത്രയിലെ ഫലസിദ്ധിയെ പ്രതിഹനിക്കേ ണമെന്നുദ്ദേശിക്കുന്നവനൊ, യാത്രാകാലത്ത് അവന്റെ മൂ ലസ്ഥാനത്തിങ്കൽ ആക്രമണം നടത്തേണമെന്നുദ്ദേശിക്കു ന്നവനൊ,ഇപ്പോൾ സന്ധിചെയ്തു പിന്നീട് അധികമാ യ ലാഭത്തെ യാചിക്കേണമെന്നുദ്ദേശിക്കുന്നവനൊ, അ ർത്ഥകൃച്ഛ്രമുളളവനൊ, അവിശ്വസ്തനൊ ആയിട്ടുളളവൻ തൽക്കാലം യാതവ്യനോടു സന്ധിചെയ്യുമ്പോൾ അല്പമായ

ലാഭത്തെ മാത്രമെ ഇച്ഛിക്കാവൂ; ഭാവിയിൽ  അധികമായ 

ലാഭത്തെ ഇച്ഛിക്കുകയുമാകാം.

    താനിപ്പോൾ ചെയ്യുന്ന സന്ധിമൂലം തന്റെ മിത്ര

ത്തിന്ന് ഉപകാരം വരുമെന്നോ ശത്രുവിന്നു നാശം വരു മെന്നോ ,അർത്ഥാനുബന്ധം (മേൽക്കുമേൽ അർത്ഥലാ ഭം )ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നവനും ഇപ്പോൾ താൻ

ഉപകാരം ചെയ്യുന്നതിന്നു മേലിൽ പ്രത്യൂപകാരം ചെയ്യി

ക്കാമെന്നുദ്ദേശിക്കുന്നവനും തൽക്കാലം അന്യൻ തരാമെ ന്നു പറയുന്ന മഹത്തായ ലാഭത്തെ വിട്ടു ഭാവിയിൽ ലഭി ക്കുന്ന അല്പമായ ലാഭത്തെ ഇച്ഛിക്കണം.

ദൂഷ്യനാലോ അമിത്രനാലോ മൂലോച്ഛേദം വരുത്തു വാനിച്ഛിക്കുന്ന ജ്യായാനാലോ വിഗ്രഹിക്കപ്പട്ട ഒരുവ നെ രക്ഷിക്കേണമെന്നോ ,താനിപ്പോൾ ചെയ്യുന്നതുപോ ലെയുളള ഉപകാരം ഭാവിയിൽ മററവനേക്കൊണ്ടു തനി ക്കും ചെയ്യിക്കേണമെന്നോ ഇച്ഛിക്കുന്നവനും സംബന്ധാ പേക്ഷിയുമായിട്ടുളളൻ തൽക്കാലവും ഭാവിയിലും യാ തൊരു ലാഭത്തേയും ഇച്ഛിക്കരുതു്. സന്ധിചെയ്തിട്ട് അതിനെ അതിക്രമിക്കേണമെന്നി

ച്ഛിക്കുന്നവനും ,ശത്രുവിന്റെ പ്രകൃതികൾക്കു കർശനമോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/520&oldid=162442" എന്ന താളിൽനിന്ന് ശേഖരിച്ചത്