ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൧

൧൧൪_൦, ൧൧൫_൦ പ്രകരണങ്ങൾ

എട്ടാം അധ്യായം


(തോൽപ്പിക്കുന്നു).എന്തുകൊണ്ടെന്നാൽ മിത്രത്തെ അനു ഗ്രഹിച്ചവൻ ആ മിത്രത്തിങ്കൽനിന്നു ആത്മവൃദ്ധിയെ ല ഭിക്കും *.അന്യന്നാകട്ടെ (അമിത്രത്തെ അനുഗ്രഹിക്കുന്ന വന്നു )ക്ഷയം ,വ്യയം,പ്രവാസം, പരോപകാരം(ശത്രുവി ന്നുപകാരം)എന്നിവയാണു കിട്ടുക. എന്നുതന്നെയല്ല, ശത്രുവായിട്ടുളളവൻ കാര്യം കഴിഞ്ഞാൽ ശത്രുത്വത്തെ ത്തന്നെ പ്രാപിക്കുകയും ചെയ്യും.

 അരിയോ വിജിഗീഷുവോ മധ്യമന്ന് അനുഗ്രഹം 

ചെയ്യുമ്പോൾ അവരിൽവച്ചു് ആരാണോ മിത്രമായിട്ടുളള

മധ്യമനേയോ മിത്രതരനായിട്ടുളള മദ്ധ്യമനേയോ അനു

ഗ്രഹിക്കുന്നതു് അവൻ മറ്റവനെ തോല്പിക്കുന്നു.എന്തു കൊണ്ടെന്നാൽ ,മിത്രത്തെ അനുഗ്രഹിച്ചവൻ ആ മിത്ര ത്തിങ്കൽനിന്നു് ആത്മവൃദ്ധിയെ പ്രാപിക്കുന്നു.അന്യ ന്നാകട്ടെ ക്ഷയം ,വ്യയം,പ്രവാസം ,പരോപകാരം എ ന്നിവയാണു് കിട്ടുക. അനുഗ്രഹിക്കപ്പെട്ട മധ്യമൻ വിഗു ണനായിത്തീർന്നാൽ ശത്രു വിജിഗീഷുവിനെ അതിസന്ധാ നം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ,മധ്യമൻ വിഗുണ നായാൽ തന്നോടൊത്തു പ്രയത്നം ചെയ്തു തെറ്റി സന്ധി ചെയ്ത ഒരു മധ്യമശത്രുവിനെയാണു തനിക്കു കിട്ടുന്നതു്.

 ഇപ്പറഞ്ഞതുകൊണ്ടു തന്നെ ഉദാസീനനെ അനുഗ്ര

ഹിക്കുന്ന കാര്യവും പറഞ്ഞുകഴിഞ്ഞു.

 മധ്യമോദാസീനന്മാർക്കു ബലാംശത്തെ (ഏതാനും 

സൈന്യത്തെ )സാഹായ്യ്യത്തിന്നയച്ചുകൊടുക്കുമ്പോൾ ആ രാണോ ശൌര്യമുളളതും അസ്രശിക്ഷ സിദ്ധിച്ചതും ദുഃഖസ ഹവും അനുരാഗമുളളതുമായ സൈന്യത്തെ അയച്ചുകൊടു ക്കുന്നത് അവൻ അതിസന്ധാനം ചെയ്യപ്പെടുന്നു (വഞ്ചി


  *മിത്രത്തിങ്കൽനിന്നു ആത്മവൃദ്ധിയെ പ്രാപിക്കുമെന്നു പറഞ്ഞ

തുകൊണ്ടു മിത്രതരങ്കൽനിന്നു അധികമായ വൃദ്ധി സിദ്ധിക്കുമെന്ന് ഊ

ഹ്യമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/522&oldid=162444" എന്ന താളിൽനിന്ന് ശേഖരിച്ചത്