ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨൨

ഷാഡ് ഗുണ്യം

ഏഴാമധികരണം


ചലനായ .(ദുർഗ്ഗാദിസംരക്ഷയില്ലാത്ത) ശത്രുവിങ്കൽ

നിന്നു ഭൂമി കിട്ടുന്നതു രണ്ടു പേർക്കും തുല്യമായിരിക്കുമ്പോൾ‌ 

ദുർബ്ബലനായ സാമന്തനോടുകൂടിയ ശത്രുവിങ്കൽനിന്നു കിട്ടു ന്നതാണു് വിശേഷം. സാമന്തൻ ദുർബ്ബലനായിരുന്നാൽ ആ ഭൂമിക്കു വേഗത്തിൽ യോഗക്ഷേമങ്ങളെ വർദ്ധിപ്പിക്കു വാൻ സാധിക്കും. ബലവാനായ സാമന്തനോടുകൂടിയ

ഭൂമി ഇതിൽനിന്നു വിപരീതമാണെന്നു മാത്രമല്ല, വളരെ 

അർത്ഥനാശവും സൈന്യനാശവും വരുത്തുന്നതുമായി രിക്കും.

   സമ്പന്നവും നിത്യശത്രുവിനോടു കൂടിയതുമായ ഭൂമി 

കിട്ടുന്നതോ, അതോ മന്ദഗുണവും അനിത്യശത്രുവിനോടു കൂടിയതുമായ ഭൂമി കിട്ടുന്നതോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ "സമ്പന്നവും നിത്യശത്രുവുള്ളതുമായ ഭൂമി യാണു് നല്ലതു്; എന്തുകൊണ്ടെന്നാൽ, സമ്പന്നമായ ഭൂമി കോശത്തേയും സൈന്യത്തേയും സമ്പാദിക്കുവാൻ ഉപകരി ക്കും; കോശദണ്ഡങ്ങൾ ശത്രുനിവാരണത്തിന്നും ഉപകരി ക്കും"എന്നാണു് ആചാര്യന്മാരുടെ അഭിപ്രായം, എന്നാൽ

അങ്ങനെയല്ലെന്നാണു് കൌടില്യമതം. നിത്യശത്രുവിനോ

ടുകൂടിയ ഭൂമി കിട്ടിയാൽ വലുതായ ശത്രുലാഭമാണു് സിദ്ധി ക്കുക. നിത്യനായിട്ടുള്ള ഒരു ശത്രു ഉപകാരംചെയ്താലും അപകാരംചെയ്താലും ശത്രുവായിട്ടുതന്നെയിരിക്കും. അ നിത്യനായ ശത്രുവാകട്ടെ ഉപകാരം ചെയ്കയൊ അപകാ രം ചെയ്യാതിരിക്കയോ ചെയ്താൽ ശാന്തനാകും. യാതൊ രു ഭൂമിയുടെ പ്രത്യന്തപ്രദേശങ്ങളിൽ അനേകം കോട്ടകളു ണ്ടാകയും അവയിൽ ഇടവിടാതെ ചോരഗണങ്ങളുടേയും

മ്ലേച്ഛന്മാരുടേയും ആടവികന്മാരുടേയും ഉപദ്രവമുണ്ടായിരി

ക്കയും ചെയ്യുമോ ആ ഭൂമി നിത്യശത്രുവുള്ളതാണെന്നും,

ഇതിന്നു വിപരീതമായിട്ടുള്ള ഭൂമി അനിത്യശത്രുവിനോടു 

കൂടിയതാണെന്നും അറിയേണ്ടതാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/533&oldid=162455" എന്ന താളിൽനിന്ന് ശേഖരിച്ചത്