ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൪
വിനയാധികാരികം ഒന്നാമധികരണം


അമാത്യസമ്പത്തു തികഞ്ഞ ദൂതൻ നിസൃഷ്ടാൎത്ഥൻ (കാൎയ്യങ്ങൾ യുക്തംപോലെ പറവാൻ അധികാരമുള്ളവൻ)ആകുന്നു. അതിൽ നാലിലൊന്നു ഗുണംകുറഞ്ഞവൻ പരിമിതാൎത്ഥൻ (പറയേണ്ടും കാൎയ്യം ക്ലിപ്തമായി ഏല്പിക്കപ്പെട്ടവൻ); പകുതി ഗുണങ്ങൾ കുറഞ്ഞവൻ ശാസനഹരൻ (ശാസനപത്രം കൊണ്ടുപോകുന്നവൻ).

യാത്രയ്ക്കു വേണ്ടുന്ന യാനം, വാഹനം, പുരുഷന്മാർ, പരിവാപം (ഉപകരണം) എന്നിവ വേണ്ടവിധം ഒരുക്കൂട്ടി തയ്യാറാക്കിയതിന്നുശേഷം ദൂതൻ പുറപ്പടണം. "സ്വാമിയുടെ ശാസനം പരനോട് ഇന്നവിധം പറയണം; അവൻ ഇന്നപ്രകാരം മറുപടി പറയും; അതിന്നു ഇന്നതാണു് പ്രതിവാക്യം; ഇന്നവിധം പറഞ്ഞു പരനെ വഞ്ചിക്കണം" എന്നിങ്ങനെ പഠിച്ചുറപ്പിച്ചുംകൊണ്ടുവേണം പോകുവാൻ. പരവിഷയത്തിലെ അടവീപാലന്മാർ, അന്തപാലന്മാർ, പുരമുഖ്യന്മാർ, രാഷ്ട്രമുഖ്യന്മാർ എന്നിവരുമായി ദൂതൻ പ്രതിസംസൎഗ്ഗ(മൈത്രി)ത്തെ പ്രാപിക്കണം. അവിടെ തന്റെയും പരന്റെയും സൈന്യങ്ങൾക്കു സ്ഥാനം (നിവേശം), യുദ്ധപ്രതിഗ്രഹം (യുദ്ധം ചെയ്യൽ), അപസാരം (മാറിപ്പോകൽ) എന്നിവയ്ക്കുള്ള ഭൂമികളെ ദൂതൻനോക്കി മനസ്സിലാക്കണം. ദുൎഗ്ഗരാഷ്ട്രങ്ങളുടെ പ്രമാണത്തേയും സാരം, വൃത്തി, ഗുപ്തി, ഛിദ്രം എന്നിവയേയും ദൂതൻ അറിക്കണം.

പരാധിഷ്ഠാനത്തിങ്കൽ അനുവാദം വാങ്ങിയിട്ടുവേണം ദൂതൻ പ്രവേശിക്കുവാൻ. പ്രവേശിച്ചാൽ പ്രാണാപായം വരുമെന്നു കണ്ടാൽക്കൂടിയും സ്വാമിശാസനത്തെ അദ്ദേഹം കല്പിച്ചതുപോലെ പറയുകയും വേണം. വാക്കിലും മുഖത്തും ദൃഷ്ടിയിലുമുള്ള പ്രസാദം, വാക്യപൂജനം, ഇഷ്ടപരിപ്രശ്നം (കുശലപ്രശ്നം), ഗുണകഥാസംഗം, ആസന്നാസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/55&oldid=206741" എന്ന താളിൽനിന്ന് ശേഖരിച്ചത്