ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആമുഖം.
(തർജജമ.)

ഇന്ത്യാരാജ്യം ലോകത്തിലുള്ള സാഹിതീവിജ്ഞാനസമ്പത്തുകൾക്കു നൽകിയിട്ടുള്ള വിപുലസംഭാവനയെക്കുറിച്ചു ലോകമൊട്ടുക്കു സുപ്രസിദ്ധമാണു; എന്നാൽ, നമ്മുടെ പുർവ്വപുരുഷന്മാർ ആന്തരസംഘടനയേയും പരസ്പരസംവ്യവഹാരത്തേയും കുറിച്ച്, രാജ്യകാർയ്യചിന്തകളിൽ പോലും സ്വന്തമനോധർമ്മങ്ങളില്ലാത്തവരായിരുന്നില്ലെന്നു ഇനിയും തെളിയിക്കേണ്ടതായിട്ടാണിരിക്കുന്നതു. സാമുദായികശാസ്രചിന്തകനായ ഒരു സാധാരണ ആംഗ്ഗേയൻ പുരാതനഹിന്ദുരാജനീതിക്കൊരു "സോളൻ" ആയിരുന്ന സാക്ഷാൽ മനുവിനെക്കറിച്ചു കേട്ടിട്ടുണ്ടായിരിക്കും; എന്നാൽ കൌടില്യനേയും അദ്ദേഹത്തിന്റെ അർത്ഥശാസ്രത്തേയും കുറിച്ച് ,പെരസ്ത്യപണ്ഡിതന്മാർ മാത്രമേ കേട്ടിട്ടുണ്ടാവുകയുള്ളു. ഗ്രന്ഥപ്രാചീനതയിൽ പ്ലേറേറാവിന്റെ "റിപ്പബ്ലിക്കു്" എന്ന ഗ്രന്ഥത്തോടുംഅരിസോറ്റട്ടലിന്റെ "പോളിറ്റിക്സ്" എന്ന ഗ്രന്ഥത്തോടും മാത്രം താരതമ്യപ്പെടുത്തവുന്ന ഒരുഹൈന്ദവരാജ്യകാര്യചിന്തയുടെ നിലയെയാണ് "അൎത്ഥശാസ്ത്രം" ആശ്രയിച്ചിരികുന്നത്. വിഷയഗ്രഹണത്തിന്റെ വൈശദ്യത്തിലും നൈഷ്ഒഷ്റ്റ്യത്തിലും അതു മാക്യാവെല്ലിയുടെ "ദി പ്രിൻസ്" എന്നഗ്രന്ഥത്താൽ മാത്രം പക്ഷെ തുലിതമായിരിക്കാം. എല്ലാ ശാസ്രചിന്തകളിലുമുണ്ടാകുന്ന പ്രാരംഭശ്രമങ്ങളിൽ ഭ്രാന്തിജനകമായ വൈവിധ്യവും കുഴപ്പവും സഹജമായികാണുന്നതുപോലെ ഈ അർത്ഥശാസ്രത്തിലും പ്രത്യക്ഷമായിക്കാണാവുന്നതാണ്. തത്ത്വശാസ്രം,മനശ്ശാസ്രം എന്നിവയിലും ന്യായം, ധർമ്മം, അഭൌതികം എന്നീ ശാസ്രങ്ങളിലും ഉളള വിജാതീയചിന്തകളുടെ ഒരു സങ്കലനമായി ആധുനികരീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/6&oldid=153936" എന്ന താളിൽനിന്ന് ശേഖരിച്ചത്