ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൯൨ വ്യസനാധികാരികം എട്ടാമധികരണം

                                                 ജോലിചെയ്യുംഎന്നു ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യമതം.സന്നിധാതാവ് അന്യന്മാർ കൊണ്ടുവന്ന കോശപ്രവേശ്യമായ വസ്തുവിനെ വാങ്ങുകയേ ചെയ്യുന്നുള്ളൂ ;സമാഹർത്താവാകട്ടേ ആദ്യം തനിക്കുവേണ്ട ഒരർഥം പിരിച്ചെടുത്തി‍ട്ടു പിന്നയേ രാജാർത്ഥത്തെ പിരിക്കുകയുള്ളൂ; പിരിച്ചതിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. പരധനം പിരിക്കുന്ന കാര്യത്തിൽ തന്നത്താൻ പ്രമാ​ണമാക്കി പ്രവൃത്തിക്കുകയും ചെയ്യും.
       അന്തപാലൻ, വൈദേഹകൻ എന്നിവരിൽ വച്ച് അന്തപാലൻ താൻതന്നെ ചോരന്മാരെകൊ​​​ണ്ടപഹരിപ്പിച്ചും രാജദേയത്തെ അത്യാദാനം ചെയ്യും വണിക്പഥത്തെ പീഡിപ്പിക്കും വൈദേഹകന്മാരാകട്ടെ പണ്യപ്രതിപണ്യ പദാർത്ഥങ്ങളെക്കൊണ്ടും ഉപകാരം കൊണ്ടും വണികപ്തത്തെ 

അലങ്കരിക്കും എന്നു ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യമതം. അന്തപാലകൻ ധാരാളം പണ്യവസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നതിനു സഹായിച്ചു വണികല്പഥത്തെ വർദ്ധിപ്പിക്കും; വൈദേഹകന്മാരാകട്ടെ ഒത്തൊരുമിച്ചു പദാർഥങ്ങളുടെ വില താഴ്ത്തുകയുമുയർത്തുകയും ചെയ്തു ഒരു പണത്തിൽ നൂറുപണവും ഒരുകുംഭത്തിൽ നൂറുകുംഭവും മറ്റും ലാഭമെടുത്തു ജീവിക്കുന്നു.

                       അഭിജാതനാൽ (തൽകുലീനനാൽ) ഉപരുദ്ധയായ ഭൂമിയോ, പശുവ്രജങ്ങൾ അധികമുള്ള ഭൂമിയോ

ഒഴിപ്പിച്ചെടുപ്പാൻ അധികം നല്ലത് എന്ന ചിന്തയിങ്കൽ, അഭിജാതോപരുദ്ധയായ ഭൂമി ഫലസമൃദ്ധയാണങ്കിലും ആധുനീകരണന്മാരെക്കൊണ്ടുപകരിക്കുന്നതാകയാൽ വ്യസനാബാധഭയത്തിങ്കൽ അതിനെ ഒഴിപ്പിക്കുന്നതു യോഗ്യന്മാരാകയില്ല; പശുവ്രജങ്ങളധികമുള്ള ഭൂമിയാകട്ടെ കൃഷിയോഗ്യമാകയാൽ മോചിപ്പിക്കാവുന്നതാണ്. വിവീതവും കൃഷിനിലവും കൂടിയായാൽ കൃഷിനിലത്തിനാണല്ലോ ഗൌര

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/603&oldid=151388" എന്ന താളിൽനിന്ന് ശേഖരിച്ചത്