ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂൻപു വ്യസനാധികാരികം എട്ടാമധികരണം യിൽ വച്ചു സ്വവിക്ഷപ്തമായാൽ സൈന്യം സ്വഭൂമിയിൽത്തന്നെ ചിതറിയാകയാൽ ആപത്തു വരുമ്പോൾ സ്വരൂപിച്ചു കൊണ്ടു വരുവാൻ സാധിക്കും; മിത്രവിക്ഷിപ്തമാകട്ടെ ദേശകാലങ്ങളുടെ വിപ്രകർഷം കാരണം അങ്ങനെ ചെയ്വാൻ കഴിയുന്നതല്ല. ദുഷ്യയുക്തം, ദുഷ്ടപാർഷ്ണിഗ്രാഹം എന്നിവയിൽവച്ചു ദുഷ്യയുക്തമായ സൈന്യം ആപ്തപുരുഷന്മാരുചടെ മേൽ‍നോട്ടത്തിലും മറ്റു ദുഷ്യരോടു ചേരാതെയുമായാൽ യുദ്ധം ചെയ്യും; ദുഷ്ടപാർഷ്ണിഗ്രാഹമാകട്ടേ പിൻഭാത്തുടെയുള്ള ആക്രമണത്തെ ഭയപ്പെട്ടിട്ട് അതു ചെയ്കയില്ല. ശൂന്യമൂലം, അസ്വാമിസംഹതം എന്നിവയിൽ വച്ചു ശൂന്യമൂലമായ സൈന്യം ജാനപദന്മാരാൽ കൃതാരാക്ഷമായാൽ സർവ്വസന്ദോഹത്തോടുകൂടി യുദ്ധം ചെയ്യും. അസ്വാമിസംഹിതമാകട്ടേ രാജാവോ സേനാതിപതിയോ ഇല്ലാത്തതു കാരണം അതു ചെയ്കയില്ല. ഭിന്നകൂടം, അന്ധം എന്നിവയിൽവച്ചു ഭിന്നകൂടമായ സൈന്യം അന്യനാൽ അധിഷ്ഠിതമായമൽ യുദ്ധം ചെയ്യും; അന്ധമാകട്ടേ ഉപദേഷ്ടാവില്ലാതാകയാൽ അതു ചെയ്കയില്ല.

          ദോഷംതീർക്ക ബലം ചേർക്ക, സ്ഥാനം മാറ്റീട്ടിണക്കുക,  ചേർക്ക ബലവത്സമന്ധിയിവതാൻ ബലവ്യസനവാരണം;
          വ്യസനത്തിൽ സ്വസൈന്യത്തെക്കാക്കുമാറ്റാരിൽ നിന്നു താൻ അരിസൈന്യത്തെ രന്ധ്രത്തിൽ പ്രഹരിപ്പൂ സദോത്ഥിതൻ ;*
  • ഇത്രയും കൊണ്ടു ബലവ്യസന വർഗ്ഗംകഴിഞ്ഞും അനന്തയഗ്രന്ഥംകൊണ്ടു മിത്രവ്യസനവർഗ്ഗത്തെയാണ് പറയുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/609&oldid=153602" എന്ന താളിൽനിന്ന് ശേഖരിച്ചത്