ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨
വിനയാധികാരികം ഒന്നാമധികരണം


പലപുത്രരിൽവച്ചേകൻ-
തന്നെ രോധിക്കണം നൃപൻ ;
വാഴേണം പുത്രഹിതനാ-
യാപത്തില്ലാതിരിക്കുകിൽ .
പുത്രരിൽ ജ്യേഷ്ഠനായുള്ളോൻ
രാജ്യം വാഴുന്നതുത്തമം ;
അല്ലെന്നാകിൽകുലത്തിന്നു
രാജ്യം കല്പിച്ചു നൽകീടാം .
കലസംഘങ്ങൾ വാണീടിൽ
മാററാരേററാൽ ഫലിച്ചിടാ,
വരാ രാജവ്യസനവു-
മരാജത്വവുമാൎന്നിടാ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, രാജപുത്രരക്ഷണമെന്ന പതിനേഴാമധ്യായം

പതിനെട്ടാം അധ്യായം

പതിനാലും പതിനഞ്ചും പ്രകരണങ്ങൾ. അവരുദ്ധവൃത്തവും, അവരുദ്ധങ്കലുള്ള വൃത്തിയും.


കൃച്ഛവൃത്തിയായ രാജപുത്രൻ തനിക്കനുരൂപമല്ലാത്ത ജോലിയിൽ നിയുക്തനായാൽ, അതുകൊണ്ടു പ്രാണാബാധമോ പ്രകൃതികോപമോ പാതകമോ വരാനിടയില്ലാത്ത പക്ഷം, പിതാവിനെ അനുസരിച്ചു നടക്കണം. പുണ്യമായ ജോലിയിൽ നിയുക്തനായാൽ അതു നടത്തുവാൻ ഒരു പുരുഷനെ പിതാവിനോടു യാചിച്ചു വാങ്ങണം. അവനാൽ അധിഷ്ഠിതനായിട്ടു പിതാവിന്റെ ആദേശത്തെ സവിശേഷം അനുഷ്ഠിക്കുകയും, അതിൽനിന്നുള്ള അഭിരൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/63&oldid=209102" എന്ന താളിൽനിന്ന് ശേഖരിച്ചത്