ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൩
പതിന്നാലാം പ്രകരണം പതിനെട്ടാം അധ്യായം


പമായ ഫലവും ഔപായനികമായുണ്ടാകുന്ന ലാഭവും പിതാവിന്നു സമൎപ്പിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്തിട്ടും പിതാവു സന്തോഷിക്കാതിരിക്കുകയും മറ്റൊരു പുത്രങ്കലോ ദാരങ്ങളിലോ അധികം സ്നേഹിക്കുകയും ചെയ്യുന്നതായാൽ അദ്ദേഹത്തോടു രാജപുത്രൻ അരണത്തിലേക്കു പോകാനനുവാദം ചോദിക്കണം.

പിതാവിങ്കൽനിന്നു തനിക്കു ബന്ധനമോ വധമോ ഭവിക്കുമെന്നു ഭയം തോന്നിയാൽ ന്യായവൃത്തിയും ധാൎമ്മികനും സത്യവാദിയും അവിസംവാദിയും ആശ്രയിച്ചവരെ സ്വീകരിച്ചു മാനിക്കുന്നവനുമായിട്ടുള്ള സാമന്തനെ ആശ്രയിക്കണം. അങ്ങനെ ഇരുന്നും കൊണ്ടും കോശദണ്ഡങ്ങളെ സമ്പാദിച്ചിട്ടു, പ്രവീരനായ ഒരു പുരുഷനുമായിട്ടു കന്യകാസംബന്ധവും അടവീവാസികളായിട്ടു സഖ്യവും ചെയ്കയും പിതാവിന്റെ നാട്ടിലുള്ള കൃത്യപക്ഷങ്ങളെ ഉപഗ്രഹിക്കുകയും ചെയ്യണം.

രാജപുത്രൻ ഏകചരനാകിൽ സുവൎണ്ണപാകം, മണിരാഗം എന്നിവ ചെയ്തോ സ്വൎണ്ണവും വെള്ളിയും കച്ചവടം ചെയ്തോ ആകരകൎമ്മാന്തങ്ങളിൽ വേലചെയ്തോ ഉപജീവനം കഴിക്കണം. പാഷണ്ഡസംഘത്തിന്റെ ദ്രവ്യം, ശോത്രിയൎക്കനുഭവിക്കേണ്ടതല്ലാതുള്ള ദേവദ്രവ്യം, ധനാഢ്യയായ വിധവയുടെ ദ്രവ്യം എന്നിവ ഗൂഢമായി പ്രവേശിച്ചു അപഹരിക്കുകയോ, കച്ചവടക്കാരുടെ കപ്പലുകളിൽ കടന്നുകൂടി അവരെ മദനരസയോഗം (മയക്കമരുന്നു) കൊടുത്തു വഞ്ചിച്ചു അവരുടെ ദ്രവ്യം അപഹരിക്കുകയോ ചെയ്യാം. അല്ലെങ്കിൽ പരഗ്രാമം കയ്യേറുന്നതിന്നു പറയുന്ന ഉപായത്തെ പ്രയോഗിക്കാം. മാതാവിന്റെ പരിജനങ്ങളെ ഉപഗ്രഹിച്ചു വേണ്ടുന്ന യത്നം ചെയ്കയുമാകാം. അതുമല്ലെങ്കിൽ കാരുവിന്റേയും ശില്പിയുടേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/64&oldid=209103" എന്ന താളിൽനിന്ന് ശേഖരിച്ചത്