ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൪
വിനയാധികാരികം ഒന്നാമധികരണം


യോ കശീലവന്റെയോ ചികിത്സകന്റെയോ വാഗ്ജീവനന്റെയോ പാഷണ്ഡന്റെയോ രൂപംപൂണ്ട വേഷച്ഛന്നനായി, അതേവേഷംതന്നെ ധരിച്ചിട്ടുള്ള കൂട്ടുകാരോടുംകൂടി ഛിദ്രത്തിൽ പ്രവേശിച്ചു രാജാവിനെ ശസ്ത്രവിഷങ്ങളെക്കൊണ്ടു പ്രഹരിച്ചിട്ടു ഇങ്ങനെ പറയണം:- "ഞാൻ ഇന്ന രാജകുമാരനാണ്'. സഹഭോഗ്യമായിട്ടുള്ള ഈ രാജ്യം ഒരാൾതന്നെയായിട്ട് വാഴുവാൻ പാടില്ല. അതിൽവച്ചു ആരെല്ലാം രാജ്യം ഭരിപ്പാനിച്ഛിക്കുന്നുവോ അവരെ ഞാൻ ദ്വിഗുണമായ ഭക്തവേദനം നൽകി ഇരുത്തുവാൻ ഒരുക്കമാണ്."- ഇങ്ങനെ അവരുദ്ധവൃത്തം.

അവരുദ്ധനായിരിക്കുന്ന മുഖ്യപുത്രനെയാകട്ടെ അപസൎപ്പന്മാർ ചെന്നു പറഞ്ഞു രാജസന്നിധിയിലേക്ക ആനയിക്കണം. അല്ലെങ്കിൽ പ്രതിഗൃഹീതയായ മാതാവു ചെന്നു് കൂട്ടിക്കൊണ്ടുപോരികയുമാകാം.

രാജാവിനാൽ ത്യക്തനായ അവരുദ്ധനെ ഗൂഢപുരുഷന്മാർ ചെന്നു ശസ്ത്രവിഷങ്ങളെകൊണ്ട് ഹനിക്കണം. ത്യക്തനല്ലാത്തവനെ തുല്യശീലകളായ സ്ത്രീകളിലോ മദ്യപാനത്തിലോ മൃഗയയിലോ പ്രസക്തനായിട്ടു രാത്രിയിൽ പിടിച്ചുകെട്ടി കൊണ്ടുവരുവിക്കണം.

വന്നാൽ "മദൂൎദ്ധ്വം നീ രാജാ"-
വിന്നു സാന്ത്വം പറഞ്ഞുടൻ
ഏകനായൊരിടത്താക്കി-
സ്സംരോധിക്കേണമൂഴിപൻ.
വളരെപ്പൎത്രരുണ്ടെങ്കി-
ലവിൽദ്ധൎമ്മഹീനനെ
കളഞ്ഞീടുകയും വേണ-
മെന്നത്രേ ശാസ്ത്രനിശ്ചയം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, അവരുദ്ധവൃത്തവും അവരുദ്ധങ്കലുള്ള വൃത്തിയുമെന്ന പതിനെട്ടാമധ്യായം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/65&oldid=209689" എന്ന താളിൽനിന്ന് ശേഖരിച്ചത്