ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൦ സാംഗ്രാമികം പത്താമധികരണം ഖകന്മാർ പണിനടത്തുന്ന സ്ഥാനം), കാര്യകരണം (വ്യവഹാരദർശനസ്ഥാനം) എന്നിവയും വാമഭാഗത്തു് രാജവാഹനങ്ങളായ ഹസ്ത്യശ്വരഥങ്ങളുടെ സ്ഥാനവുമായിരിക്കണം. അതിനു പുറത്തു നൂറുധനുസ്സുവീതം ഇടവിട്ടു ശകടപരിക്ഷേപം (വണ്ടികളുടെ ചുറ്റ്),മേഥീപ്രതതിപരിക്ഷപം (മുള്ളുള്ള വൃക്ഷശാഖകളെക്കൊണ്ടുള്ള ചുറ്റ്), സ്തംഭപരിക്ഷപം (തുണുകളുടെ പുറ്റ്), സാലപരിക്ഷേപം (മതിൽച്ചുറ്റ്) എന്നിങ്ങനെ നാലു പരിക്ഷേപങ്ങൾ ഉണ്ടായിരിക്കണം. ഒന്നാമത്തെ ചുറ്റിന്നുള്ളിൽ പുരോഭാഗത്തു മന്ത്രിപുരോഹിതന്മാരുടെ ഇരിപ്പിടവും ദക്ഷിണഭാഗത്തു കോഷ്ഠാഗാരം, മഹാനസം എന്നിവയും വാമഭാഗത്തു കുപ്യാഗാരം, ആയുധാഗാരം എന്നിവയുമായിരിക്കണം. രണ്ടാമത്തെച്ചുറ്റിൽ മൌലങ്ങളും ഭൃതങ്ങളുമായ സൈന്യങ്ങളുടേയും കുതിരകൾ, തേരുകൾ എന്നിവയുടേയും സേനാപതിയുടേയും സ്ഥാനമായിരിക്കണം. മൂന്നാമത്തെ ചുറ്റിൽ ആനകൾ, ശ്രേണീസൈന്യങ്ങൾ, പ്രശാസ്താവ് എന്നിവരുടെ സ്ഥാനം. നാലാമത്തെച്ചുറ്റിൽ സ്വസ്വനേതാക്കന്മാൽ അധിഷ്ഠിതമായ വിഷ്ടി (കർമ്മകരവർഗ്ഗം), നായകൻ, മിത്രസൈന്യം, അമിത്രസൈന്യം, അടവീസൈന്യം എന്നിവയുടെ സ്ഥാനം. മഹാപഥത്തിന്റെ (രാജമാർഗ്ഗത്തിന്റെ) സമീപത്തു കച്ചവടക്കാരുടേയും വേശ്യകളുടേയും സ്ഥാനമായിരിക്കണം. എല്ലാറ്റിന്നും പുറത്തായിട്ടു ശത്രുസാന്യത്തിന്റെ ആഗമത്തെ കൊട്ടിയറിയിക്കുവാനുള്ള തുര്യവാദ്യങ്ങളോടും അഗ്നിയെ ജ്വലിപ്പിച്ചറിയിക്കുവാനുള്ള അഗ്നിയോടും കൂടി ലുബ്ധകന്മാർ (വ്യാധന്മാർ), ശ്വഗണികൾ (നായ്ക്കളെ സൂക്ഷിക്കുന്നവർ) എന്നിവരും ഗൂഢരായ രക്ഷിജനങ്ങളും താമസിക്കണം.

ശത്രുക്കളുടെ ആപാതത്തിൽ (ആഗമനമാർഗ്ഗത്തിൽ) കൂടകൂപങ്ങൾ, അവപാതങ്ങൾ (ഗൂഢഗർത്തങ്ങൾ), കണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/651&oldid=162483" എന്ന താളിൽനിന്ന് ശേഖരിച്ചത്