ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൧ ൧൪൮- ൧൪൯ പ്രകരണങ്ങൾ രണ്ടാമധ്യായം നികൾ (ആണിതറച്ച പലകകൾ) എന്നിവയെ സ്ഥാപിക്കണം. *അഷ്ടാദശവർഗ്ഗങ്ങളുടെ ആരക്ഷകന്മാരെ മാറ്റിക്കൊണ്ടിരിക്കുക, ദിവായാമം (ദിവാസഞ്ചാരനിയമം) എന്നിവയും ഏർപ്പെടുത്തണം. വിവാദം, സുരാപാനം, സമാജം (സഭകൂടൽ), ചൂതു് എന്നിവയിൽനിന്നു സൈന്യങ്ങളെ വാരണംചെയ്കയും മുദ്രയെ (അകത്തു കടക്കുന്നതിന്നും പറത്തു പോകുന്നതിന്നും കൊടുക്കുന്ന രാജകീയമുദ്ര) സൂക്ഷിക്കുകയും ചെയ്യണം. സേനാനീവൃത്തവും (സേനാപതിയുടെ നടവടി) സേനാപതി ആയുധീയന്മാർക്കു നൽകുന്ന ശാസനവും ശൂന്യപാലൻ (അന്തപാലൻ) ഉറ്റുനോക്കുകയും ചെയ്യണം.

തച്ചരും കർമ്മകരരു- മായ് പ്രശാസ്താവു മുന്നമേ പോയിച്ചെയ്വൂ മാർഗ്ഗരക്ഷ ജലനിർമ്മാണകർമ്മവും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, സ്കന്ധാവാരനിവേശം എന്ന ഒന്നാമധ്യയം.

രണ്ടാം അധ്യായം

ഒരുനൂറ്റിനാല്പത്തെട്ടും നാല്പത്തൊമ്പതും പ്രകരണങ്ങൾ. സ്കന്ധാവാരപ്രയാണം, ബലവ്യസനാവസ്കന്ദ കാലരക്ഷണം.

വഴിയിലെ ഗ്രാമങ്ങളിലും അരണ്യങ്ങളിലും കിട്ടാവുന്ന പുല്ല്, വിറക്, വെള്ളം എന്നിവയനുസരിച്ച് അദ്ധ്വ

  • അഷ്ടാദശവർഗ്ഗങ്ങൾ- പതിനെട്ടു വർഗ്ഗങ്ങൾ മൌലസൈന്യം, ഭൂതസൈന്യം, ശ്രേണീസൈന്യം, മിത്രസൈന്യം, അമിത്രസൈന്യം,

81*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/652&oldid=162484" എന്ന താളിൽനിന്ന് ശേഖരിച്ചത്