ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൪ സാംഗ്രാമികം പത്താമധ്യായം വിന്റെ നിരോധമുള്ള പക്ഷം ആനകളോടും കുതിരകളോടും കൂടി വേറെ ഒരു ഭാഗത്തൂടെ രാത്രിയിൽ വെള്ളം കടന്നു സത്രത്തെ (ഗൂഢസഞ്ചാരസ്താനത്തെ) അവലംബിക്കണം. വെള്ളം കിട്ടാത്ത പ്രദേശത്തൂടെ യാത്ര ചെയ്യുമ്പോൾ അങ്ങനെയുള്ള വഴിയുടെ പ്രമാണമനുസരിച്ചു വേണ്ടതായ വെള്ളം വണ്ടികളിലും ചതുഷ്പദങ്ങളുടെ പുറത്തുമായി ചുമപ്പിച്ചു കൊണ്ടുപോകയും വേണം. * ദീർഗ്ഘമായ കാന്താരതതോടു കൂടിയതോ വെള്ളം കിട്ടാത്തതോ പുല്ലും വിറകും വെള്ളവുമില്ലാത്തതായ കൃച്ഛ്രമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോഴും, അഭയോഗത്താൽ പ്രസ്കുന്നം(ക്ഷീണം) ക്ഷുൽപിപാസകളാലും മാർഗ്ഗഖേദത്താലും തളർന്നിരിക്കുമ്പോഴും, അഗാധമായ ചളിയും വെള്ളവുമുള്ള നദികളോ ഗുഹകളോ മലകളോ കയറുകയുമിറങ്ങുകയും ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഏകായനമാർഗ്ഗത്തിലോ ശൈലവിഷമമായ വഴിയിലോ സങ്കടമാർഗ്ഗത്തിലോ പെട്ടു തിക്കിതിരിക്കുമ്പോഴും, നിവേശത്തിലിരിക്കുമ്പോഴും, യാത്രപുറപ്പെടുമ്പോഴും, സന്നാഹം( ആവരണാദികൾ)ഇല്ലാതിരിക്കുമ്പോഴും, ഭോജനം ചെയ്യുമ്പോഴും, ദീർഘമായ യാത്രകൊണ്ടു തളർന്നിരിക്കുമ്പോഴും, ഉറങ്ങിക്കിടക്കുമ്പോഴും, വ്യാധികൊണ്ടോ മരകം കൊണ്ടൊദുർഭിക്ഷംകൊണ്ടൊ പീഡിതമായിരിക്കുമ്പോഴും, കാലാളുകൾക്കോ കുതിരകൾക്കോ ഗജങ്ങൾക്കോ വ്യാധി പിടിപെട്ടിരിക്കുമ്പോഴും, അനു ചിത്ര ഭൂമിയിൽ സ്ഥിതിടെയ്യുമ്പോഴും, ബലവ്യസനങ്ങളുള്ളപ്പോഴും സ്വസൈന്യത്തെ സവിശേഷം രക്ഷിക്കണം; പരസൈന്യത്തെ ഈ വക കാര്യങ്ങളിൽ അഭിഹനിക്കുകയും ചെയ്യെണം. ശത്രുതന്റെ സേനയോടു കൂടി ഏകായനമാർഗ്ഗത്തൂടെ

  • ഇങ്ങനെ സ്കന്ധാവാരപ്രയാണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/655&oldid=162487" എന്ന താളിൽനിന്ന് ശേഖരിച്ചത്