ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൮ സാംഗ്രാമികം പത്താമധികരണം എന്നിവയത്രെ സത്രങ്ങൾ‌. ഇവയും മേൽപറഞ്ഞ പ്രകരണകാലങ്ങളും കൂടയുദ്ദത്തിന്നു ഹേതുക്കൂളാകുന്നു. [ഇങ്ങനെ കൂടയുദ്ധവിസല്പങ്ങൾ.] ഇന്ന സ്ഥലത്തു ഇന്ന സമയത്തു യുദ്ധം തുടങ്ങുകയെന്നു് നിശ്ചയിച്ചിട്ടുള്ള യുദ്ധമാണു് ധർമ്മയുദ്ധം . അതിന്നു പുറപ്പെടുന്ന വിജിഗീഷു തൽ നിർദ്ദേശിക്കപ്പെട്ടന്റെ സൈന്യത്തെ വിളിച്ചു കൂട്ടി ഇങ്ങനെ പറവൂ:- " എന്റെ ലാഭം നിങ്ങളുടേതിനു തുല്യമാണു്; നിങ്ങളോടു കൂടി അനുഭവിക്കേണ്ടതാണു് ഈ രാജ്യം. ആകയാൽ എന്നാൽ നിർദ്ദേശിക്കപ്പെട്ട ശത്പുവിനെ നിങ്ങൾ അഭിഹിക്കണം. " തന്റെ മന്തിപൂരോഹിതൻമാരെക്കൊണ്ടും യോധൻമാരെ ഇങ്ങനെ പ്രോൽത്സാഹിപ്പിപ്പൂ:- "വേദങ്ങളിൽ ദക്ഷിണാസമാപ്തി കഴിഞ്ഞ യജ്ഞങ്ങളുടെ അവഭൃദങ്ങളിൽ 'യുദ്ധത്തിൽ മരണം പ്രാപിച്ച ശൂരന്മാരുടെ ഗതിയേതോ ആ ഗതി അങ്ങയ്ക്കു ഭവിക്കും' എന്നു ശ്രവിക്കപ്പെടുന്നു. ഈ വിഷയത്തിൽ പ്രമാണമായി രണ്ടു ശ്ലോകങ്ങളുണ്ടു്- നേടുന്നു നാകൈഷികളേവ യജ്ഞ- തപോമഹാദാനവഴിക്കു വിപ്രർ കവിച്ചുപോമായവയെ ക്ഷണത്തിൽ പ്രാണൻ സുയുദ്ധത്തിൽ വിടുന്ന ശൂരർ. ജലം നറച്ചോരു നവം ശരാവം സുമതസംസ്കാരയുതം കുശാഢ്യം കിട്ടാത്തവൻ വീഴ്വിതു നാരകത്തി- ലാർഭർത്തൃപിണ്ഡത്തിനു യുദ്ധമേൽക്കാ"

കാർത്താന്തികന്മാർ തുടങ്ങിയുള്ളവർഗ്ഗം തങ്ങളുടെ സർവ്വജ്ഞതയേയും ദൈവദർശനത്തേയും ഉൽഘോഷിച്ചു കൊണ്ടു് വ്യൂഹഗുണങ്ങളെ പുകഴ്ത്തി പറഞ്ഞു സ്വപക്ഷത്തെ ഉദ്ധർക്ഷണം ചെയ്കയും, പരപക്ഷത്തെ ഉദ്വേജനം ചെയ്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/659&oldid=162491" എന്ന താളിൽനിന്ന് ശേഖരിച്ചത്