ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪൯ ൧൫൧- ൧൫൨ പ്രകരണങ്ങൾ മൂന്നാമധ്യായം യും ചെയ് വൂ. യുദ്ധത്തിൽ തലേ ദിവസം വിജിഗീഷു ഉപവാസം ചെയ്തു് തന്റെ ആയുധങ്ങളുടേയും വാഹനങ്ങളുടേയും അരികത്തു ശയിക്കുകയും അഥർവ്വമന്ത്രങ്ങളെ കൊണ്ടു് ഹോമം ചെയ്കയും. ബ്രാഫ്മണരെ കൊണ്ടു വിജയപ്രദങ്ങളും സ്വർഗ്ഗപ്രദങ്ങളുമായ ആശീസ്സുക്കളെ പറയിക്കുകയും, ബ്രാഫ്മണർക്കായിക്കൊണ്ടു് ആത്മാവിനെ അർപ്പിക്കുകയും ചെയ് വൂ. ശൌരയ്യവും അഭ്യാസവും വംശമഹാത്മ്യവും സ്വാമി ഭക്തിയുമുള്ളവരും അർത്ഥമാനങ്ങളെ കൊണ്ടു നിത്യസൽകൃതന്മാരുമായ സൈനികന്മാരെ സേനാഗർഭം (മധ്യസൈന്യം) ആക്കി ചെയ് വൂ. രാജാവിനോട് പിതൃപുത്രഭ്രാതു സംബന്ധമുള്ളവരും രാജരക്ഷയ്ക്കായി ആയുധമെടുത്തവരുമായവരുടെ സൈന്യത്തെ ധ്വജം (രാജസംബന്ധിയാണെന്നതിന്റെ ചിഹ്നം) കൂടാതെ രാജാവിന്റെ അരികത്തു മുണ്ഡാനീക * മാക്കി നിറുത്തൂ. രാജവാഹനം ഹസ്തിയോ, അശ്വങ്ങൾ അധികമുള്ല പക്ഷം രഥമോ ആയിരിക്കണം; ഏതു വാഹനമാണോ സൈന്യത്തിൽ അധികമുള്ളതു്, ഏതിന്റെ പുറത്തു കയറുവാനാണോ രാജാവിനധികം അഭ്യാസമുള്ളതു് ആ വാഹനത്തിന്റെ പുറത്തു കയറുകയുമാകാം. രാജവേഷധാരിയായ ഒരു പുരുഷനെ വ്യൂഹത്തിന്റെ ശിരസ്സിൽ നിറത്തുകയും ചെയ് വൂ. സൂതന്മാര, മാഗധന്മാർ, എന്നിവർ ശൂരന്മാർക്കു സ്വർഗ്ഗവും ഭീരുക്കൾക്കു അസ്വർഗ്ഗവും (നരകം) ഭവിക്കുമെന്ന് വർണ്ണിക്കുകയും യോഘന്മാരുടെ ജാതി, സംഘം, കുലം, കർമ്മം, വൃത്തം എന്നിവയെ സ്തുതിക്കുകയും ചെയ് വൂ. പുരോബിതന്മാർ ശത്രുജയാർത്തമുള്ള കൃത്യാഭിചാരം തുടങ്ങി

  • മൂണ്ഡമെന്നാൽ ശിരസ്സ്; ശിരസ്സു പോലെ പ്രധാനമായിട്ടുള്ള സൈന്യം മുണ്ഡാനീകം.

82*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/660&oldid=162492" എന്ന താളിൽനിന്ന് ശേഖരിച്ചത്