ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം അധ്യായം. ഒരുന്നൂറ്റയ്മ്പത്തി മൂന്നും അയ്മ്പത്തി നാലും പ്രകരണങ്ങൾ. യുദ്ധഭൂമികൾ, പത്ത്യശ്വരഥഹസ്തി കർമ്മങ്ങൾ. പത്തി, അശ്വം, രഥം, ബസ്തി എന്നിവയ്ക്കു യുദ്ധത്തിലും നിവേശത്തിലും സ്വഭൂമി( അനുഗുണഭൂമി) അത്യന്താപേക്ഷിതമാകുന്നു. മരുദുർഗ്ഗം, വനദുർഗ്ഗം, നിമ്നപ്രദേശം, സ്ഥലം എന്നിവയിൽവച്ചോ കിടങ്ങിൽവച്ചോ ആകാശത്തുവച്ചോ പകലോ രാത്രിയിലോ യുദ്ധംചെയ്ത ശീലമായ പുരുഷന്മാർക്കും പുഴ, മല, അനൂപാ( ജലപ്രായഭൂമി), കായൽ എന്നിവ സമീപിച്ച ദേശങ്ങളിൽ പരിചയിച്ച ആനകൾക്കും കുതിരകൾക്കും താന്താങ്ങൾ പരിചയിച്ച തരത്തിലുള്ള യുദ്ധഭൂമികളും കാലങ്ങളുമാണു് ഇഷ്ടമായിടുള്ളതു്.

നിരപ്പും ഉറപ്പും വെടുപ്പുമുള്ളതും പിളർപ്പില്ലാത്തതും ചക്രങ്ങളും കുളമ്പുക്കളും മണ്ണിൽ പൂന്താത്തത്തു് അച്ചുതണ്ടിന്നു തടസ്ഥം വരുത്താത്തും മരങ്ങളും വള്ളികെട്ടുകളും വള്ളികളും കുറ്റികളും നെൽക്കണ്ടങ്ങളും കുഴികളും മൺപുറ്റുകളും മണലും ചേറും വർക്രഭൂമിയും വിള്ളലുമില്ലാത്തതുമായ സ്ഥലം രഥഭൂമി; ആനകൾക്കും കുതിരകൾക്കും ആളുകൾക്കും നിരപ്പുള്ളതോ ഇല്ലാത്തതോ ആയ ഭൂമികൾ യുദ്ധത്തിങ്കലും നിവേശത്തിങ്കലും ഹിതമാകുന്നു; അണുക്കളായ കല്ലുകളും വൃക്ഷങ്ങളും എളുപ്പത്തിൽ ചാടി കടക്കാവുന്ന കുഴികളുമുള്ളതും വിള്ളൽ കുറഞ്ഞതുമായ ഭൂമി അശ്വഭൂമി; തടിച്ച കുറ്റകളും കല്ലുകളും മരങ്ങളും വള്ളികളും മൺപുറ്റുകളും വള്ളിക്കെട്ടുകളുമുള്ള സ്ഥലം പദാതിഭൂമി; കടന്നുപോകുവാൻ പ്രയാസമില്ലാത്ത കുന്നുകളോടും നിമ്നസ്ഥലങ്ങളോടും വിഷമപ്രദേശങ്ങളോടും തകർക്കുവാൻ കഴിയുന്ന മരങ്ങളോടും മുറിക്കുവാൻ‌ സാധിക്കുന്ന വള്ളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/663&oldid=162495" എന്ന താളിൽനിന്ന് ശേഖരിച്ചത്