ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫൩ ൧൫൩- ൧൫൪ പ്രകരണങ്ങ‌ൾ നാലാമധ്യായം കളോടും കൂടിയും ചേറും വളവും വിള്ളലുമില്ലാതേയുമിരിക്കുന്ന സ്ഥലം ഹസ്തിഭൂമി. മുള്ളില്ലാത്തതും അധികം വിഷമമല്ലാത്തതും പ്രത്യാസാര( പിൻതിരിയുവാനുള്ള ഇടം) മുള്ളതുമായ ഭൂമി പദീതികൾക്കു വിശേഷം;അതിലിരട്ടി പ്രത്യാസാരമുള്ളതും ചേരും വെള്ളവും വഴുക്കും ചരൽക്കല്ലുമില്ലാത്തതുമായ ഭൂമി അശ്വങ്ങൾക്കു വിശേഷം; പൊടിയും ചെളിയും വെള്ളവും നളപ്പുല്ലിന്റെയും ശരപ്പുല്ലിന്റെയും കുറ്റികളുമുള്ളതും ഞെരിഞ്ഞിലില്ലാത്തതും വലിയ മരങ്ങളുടെ കൊമ്പുകലെ കൊണ്ടു തടസ്ഥമില്ലാത്തതുമായ ഭൂമി ഹസ്തികൾക്കു വിശേഷം; ജലാശയങ്ങളോടും വിശ്രമസ്ഥാനങ്ങളോടും കൂടിയതും പിളർപ്പില്ലാത്തതും നെൽകണ്ടത്തോടു കൂടാത്തതും തിരിക്കുവാൻ സൌകര്യമുള്ളതുമായ ഭൂമി രഥങ്ങൾക്കു വിശേഷം. ഇങ്ങനെ എല്ലാസേനകൾക്കും വേണ്ട ഭൂമി പറയപ്പെട്ടു. ഇതുകൊണ്ടു സൈന്യങ്ങളുടെയെല്ലാം നിവേശങ്ങളും യുദ്ധങ്ങളുമെല്ലാം പറഞ്ഞുകഴിഞ്ഞു.

ഭൂമി, വാസം, വനം ഇവ ശോകം ചെയ്ക, വിഷമപ്രദേശത്തോ വെള്ളമുള്ള സ്ഥലത്തോ കരടവത്തോ കാറ്റും സൂരയ്യരശ്മിയും എതിരായി വരാത്ത സ്ഥലത്തോ ആദ്യം തന്നെ സ്ഥാനം പിടിക്കുക, വീവധത്തെയും ആസാരത്തെയും ഹനിക്കുകയോ, രക്ഷിക്കുകയോ ചെയ്ക, സൈന്യത്തെ പരിശോധിക്കുകയും ഉറപ്പിക്കയും ചെയ്ക, പ്രസാരവൃദ്ധി, പാർശ്വരക്ഷണം, ശത്രുസേനയെ ആദ്യം പ്രഹരിക്കുകയും വ്യാവേശനം (വിക്ഷോങണം) ചെയ്കയും വേധിക്കയും ചെയ്ക, ആശ്വസിപ്പിക്കുക, സൈനികരെ പിടിക്കുയും വിടുവിക്കുകയും ചെയ്ക, പരമാർഗത്തെ പിൻതുടരുക, കോശത്തെയും കുമാരനെയും ഹരിക്കുക, ശത്രുസേനയെ ജഘനത്തിലും കോടിയിലും അഭിഹനിക്കുക, ബലം കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/664&oldid=162496" എന്ന താളിൽനിന്ന് ശേഖരിച്ചത്