ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬൧ ൧൫൫-൧൫൭ പ്രകരണങ്ങൾ അഞ്ചാമധ്യായം ചേർന്നു നിൽക്കുക), വലയം ( മറ്റു സൈലികരുടെ ചുറ്റും നിൽക്കുക), ഗോമൂത്രിക( ഗോമൂത്രം പോലെ വക്രഗതിയായി പ്രവർത്തിക്കുക),മണ്ഡലം(ശത്രുസൈന്യത്തിൽ ഒരംശത്തെ ഭേദിച്ച് അതിനെ വളഞ്ഞു നിൽക്കുക), പ്രകീർണ്ണുക(എല്ലാ ഗതിഭേദങ്ങളോടു കൂടി വിക്രമിക്കുക), വ്യാവൃത്തപൃഷ്ഠം (അപസാരം ചെയ്തതിന്നു ശേഷം പിന്നെയും എതിർക്കുക ), അനുവംശം(സ്വസൈന്യവ്യൂഹത്തെ അനുസരിച്ചു നിൽക്കുക), ഭഗ്നങ്ങളായ സ്വസൈന്യങ്ങളുടെ മുന്നിലും പാർശ്വങ്ങളിലും പിന്നിലും ഓടി അവയെ രക്ഷിക്കുക, ഭഗ്നാനുപാതം(ഭഗ്നമായ പരസൈന്യത്തിന്റെ പിന്നാലെ ഓടുക ) എന്നിവയാണു് അശ്വയുദ്ധങ്ങൾ. മേൽപ്പറഞ്ഞവയിൽ പ്രകീർണ്ണികയൊഴികെയുള്ള എല്ലാം ചെയ്യുക, പത്ത്യശ്വരഥഹസ്തികളാകുന്ന ചതുരംഗങ്ങളെ വ്യസ്കങ്ങളായോ സമസ്തങ്ങളായോ ഹനിക്കുക, പക്ഷകക്ഷോരസ്യബലങ്ങളെ ഭഞ്ജനം ചെയ്ക, അവസ്തന്ദം(രന്ധ്രത്തിൽ ആക്രമണം) ചെയ്ക, സൌപ്തികം(സുപ്തവധം ) എന്നിവ ഹസ്തിയുദ്ധങ്ങൾ. മേൽപ്പറഞ്ഞവയിൽ ഉന്മത്ഥ്യാവധാനമൊഴികെയുള്ളതെല്ലാം ചെയ്യുക, സ്വഭബൂമിയിൽവച്ചു അഭിയാനം ( നേരിട്ടെതിർക്കൽ) ചെയ്ക, അപയാനം(ശത്രുവിനെ ആക്രമിച്ചു പിന്തിരിയൽ ) ചെയ്ക, സ്ഥിതയുദ്ധം( അധികനേരം നിന്നിട്ടുള്ള യുദ്ധം) ചെയ്ക, എന്നിവ രഥയുദ്ധങ്ങൾ. സർവ്വദേശങ്ങളിലും സർവ്വകാലങ്ങളിലും ശത്രുവിനെ പ്രഹരിക്കുക, ഉപാംശുദണ്ഡം ചെയ്ക എന്നിവ പത്തിയുദ്ധങ്ങൾ. ഓജമായും യുഗ്മമായും ചമപ്പൂ വ്യൂഹമീവിധം ചതുരംഗങ്ങൾതൻ വൃദ്ധി

തുല്യമായി വന്നിടും വിധം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/672&oldid=162504" എന്ന താളിൽനിന്ന് ശേഖരിച്ചത്