ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬൨ സാംഗ്രാമികം പത്താമധികരണം ഇരുനൂറു ധനുസ്സോളം മുൻ ചെന്നാൽ നിന്നിടൂ നൃപൻ ഭിന്നസൈന്യവ്യൂഹനാർത്ഥം; സൈന്യം കൂടാതെതിർക്കൊലാ. കൊടില്യന്റെ അർത്ഥശാസ്ത്രത്തിൽ, സാംഗ്രാമികമെന്ന പത്താമധികരണത്തിൽ, ബാലഗ്രത്താൽ പക്ഷകക്ഷോരസ്യവ്യൂഹ വിഭാഗം- പത്ത്യശ്വരഥഫസ്തി സാരഫ ഗു ബലവിഭാഗം- പത്ത്യശ്വരഥഫസ്തി യുദ്ധങ്ങൾ എന്ന അഞ്ചാമധ്യായം.‌

ആറാം അധ്യായം ഒരുനൂറ്റയ്മ്പത്തെട്ടും അയമ്പത്തൊമ്പതും പ്രകരണങ്ങൾ ദണ്ഡഭോഗമണ്ഡലാസംഹതവ്യൂഹവ്യൂഹനം, അതിന്നു പ്രതിവ്യൂഹസ്ഥാപനം.

പക്ഷങ്ങൾ രണ്ടും, ഉരസ്യവും, പ്രതിഗ്രഹവും(സൈന്യപൃഷ്ഠം) ആയിട്ടാണു് ശുക്രസമ്മതമായ വ്യൂഹവിഭാഗം. പക്ഷങ്ങൾ രണ്ടും, കക്ഷങ്ങൾ രണ്ടും, ഉരസ്യവും, പ്രതിഗ്രഹവുമായിട്ടാകുന്നു ബൃഹസ്പിതിസമ്മതമായ വ്യൂഹവിഭാഗം. രണ്ടുമതങ്ങളിലും, പക്ഷകക്ഷോരസ്യസൈന്യങ്ങളെ വിഭാഗിച്ചു കൊണ്ടു് ദണ്ഡവ്യൂഹം, ഭോഗവ്യൂഹം, മണ്ഡലവ്യൂഹം, അസംഹതവ്യൂഹം എന്നിങ്ങനെ പ്രകൃതിവ്യൂഹങ്ങൾ നിർമ്മിക്കപ്പെടുന്നു. അവയിൽവച്ചു സൈന്യങ്ങളെല്ലാം വിലങ്ങഥിൽ നിൽക്കുന്നതായ വ്യൂഹം ദണ്ഡം (ദണ്ഡം = വിടപോലെ ആകൃതിയുള്ളതു്); എല്ലാസൈന്യങ്ങളും ഒന്നിനൊന്നു പിന്നിലായി നിൽക്കുന്നതു ഭോഗം( ഭോഗം = പാമ്പിന്റെ ഉടൽ പോലെ ആക്രതിയുള്ളതു്); എല്ലാ ഭാഗങ്ങളിലേക്കും അഭിമുഖമാകുമാറു നിൽക്കുന്നതു മണ്ഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/673&oldid=162505" എന്ന താളിൽനിന്ന് ശേഖരിച്ചത്