ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൮
വിനയാധികാരികം ഒന്നാമധികരണം


പ്രജാസുഖം സുഖം ഭൂപ-
ന്നവർതൻ ഹിതമേ ഹിതം
ഹിതം തൻപ്രിയമല്ലോൎത്താൽ
പ്രജാപ്രിയമതേ ഹിതം

ആകയാൽനിത്യമുദ്യോഗി-
ച്ചൎത്ഥകാൎയ്യങ്ങൾനോക്കണം
അൎത്ഥത്തിൻമൂലമുദ്യോഗ-
മനുദ്യോഗമനൎത്ഥദം

നശിക്കുമുദ്യോഗിക്കായ്കിൽ
പ്രാപ്തരും പ്രാപ്യമായതും
ഉദ്യാോഗി‌ച്ചാൽഫലംകിട്ടു-
മൎത്ഥസമ്പത്തുമാൎന്നി‌ടും.

കൗടില്യന്റെ അൎത്ഥശാസ്ത്രതത്തിൽ വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ രാജപ്രണിധി എന്ന പത്തൊമ്പതാമധ്യായം

ഇരുപതാം അധ്യായം

പതിനേഴാംപ്രകരണം
നിശാന്തപ്രനിധി.


വാസ്തുവിദ്യാഭിജ്ഞന്മാരാൽ പ്രശംസിക്കപ്പെട്ട പ്രദേശത്തു, പ്രാകാരപരിഖാദ്വാരങ്ങളോടുകൂടിയതും അനേകം കക്ഷ്യക (കെട്ടുകൾ) ളാൽ പരിവൃതവുമായിട്ട് അന്തഃപുരത്തെ നിൎമ്മിക്കണം. കോശഗൃഹത്തിന്റെ വിധാനമനുസരിച്ച് രാജാവു തന്റെ വാസഗൃഹം പണിചെയ്യിക്കണം. അല്ലെങ്കിൽ ഭിത്തികളിൽ ഗൂഢങ്ങാളായ സഞ്ചാരദ്വാരങ്ങള്ളതായിട്ടു വൃത്താകൃതിയിൽ മോഹനഗൃഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/69&oldid=210214" എന്ന താളിൽനിന്ന് ശേഖരിച്ചത്