ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൦
വിനയാധികാരികം ഒന്നാമധികരണം


ജീവന്തി (അടപതിയൻ) ശ്വേതാ(വെളുത്ത ശംഖപുഷ്പം), മുഷ്കകം(മുളമ്പിലാവു) പുഷ്പവന്ദാക (കണവീരത്തിന്മേലെ ഇത്തിക്കണ്ണി) എന്നിവകൊണ്ടോ അക്ഷീബ(മഞ്ഞപ്പൂവുളള മുരിങ്ങ)ത്തിന്മേൽ മുളച്ചുണ്ടായ അശ്വത്ഥത്തിന്റ ഇലകൊണ്ടാ അന്തഃപുരത്തിൽ രക്ഷചെയ്താൽ അവിടെ സൎപ്പങ്ങളോ മറ്റു വിഷങ്ങളോ ബാധിക്കുകയില്ല.[1] മാജ്ജാൎരൻ, മയൂരം, നകുലം, പൃഷതം(പുളളി മാൻ)എന്നിവയെ വളൎത്തി ഗൃഹത്തിൽ വിട്ടാൽ അവ സപ്പൎങ്ങളെ ഭക്ഷിക്കുകയും ചെയ്യും.

ശുകം, ശാരിക, ഭൃംഗരാജൻ (ചെറുകുരിൽ അഥവാ കുടുമച്ചാത്തൻ) എന്നിവ സൎപ്പവിഷശങ്കയുണ്ടാകുമ്പോൾ ചിലയ്ക്കും; ക്രൌഞ്ചം (അന്നിൽപക്ഷി) വിഷസാമീപ്യമുണ്ടാകുമ്പോൾ മദിക്കും; ജിവഞ്ജജിവകം(ചെമ്പോത്തു്) വിഷം കണ്ടാൽ തളരും; മത്തകോകിലം (മദകയിൽ) വിഷംകണ്ടാൽ ചാകും; ചാകോരത്തിന്റെ കണ്ണുകൾ വിഷം കണ്ടാൽ വിരാഗങളാകും. ഇപ്രകാരം കണ്ട് അഗ്നിയിൽനിന്നും വിഷങ്ങളിൽനിന്നും സൎപ്പങ്ങളിൽനിന്നും വരാവുന്ന ദോഷങ്ങൾക്കു പ്രതിവിധി ചെയ്യണം.

അന്തഃപുരത്തിന്റെ പുഷ്ഠഭാഗത്തിങ്കലുളള കക്ഷ്യകളുടെ വിഭാഗത്തിൽ സ്ത്രീനിവേശം (സ്ത്രീകളുടെ ഇരിപ്പിടം), ഗൎഭസംസ്ഥ (ഗൎഭിണികളുടെ സ്ഥാനം), വ്യാധിസംസ്ഥ (വ്യാധിയുള്ള സ്ത്രീകളുടെ സ്ഥാനം), വൈദ്യപ്രത്യാഖാതസംസ്ഥ (വൈദ്യനാൽ ഉപേക്ഷിക്കപ്പെട്ട രോഗിണികളുടെ സ്ഥാനം), വൃക്ഷസ്ഥാനം (ഉദ്യാനം), ഉദകസ്ഥാനം(ജലാശയം) എന്നിവയാണ് വേണ്ടത്. അതിന്റെ ബഹിൎഭാഗ


  1. ജീവന്ത്യാദി മുഷ്പകപൎയ്യന്തമുള്ളവയുടെ വേരും ഇലയുമാണെടുക്കേണ്ടത്. ഇവയെക്കൊണ്ടു രക്ഷചെയ്യുക എന്നുവെച്ചാൽ മാല കെട്ടി അറയിൽ വെയ്ക്കുകയാണെന്നു വ്യാഖ്യാതാവു പറയുന്നു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/71&oldid=210717" എന്ന താളിൽനിന്ന് ശേഖരിച്ചത്