ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൪
വിനയാധികാരികം ഒന്നാമധികരണം


വിഷയുക്തമായ അഗ്നിയുടെ ജ്വാലയ്ക്കും പുകയ്ക്കും നീലനിറവും ശബ്ദസ്ഫോടനവും ("ചടചട"പൊട്ടൽ) വരും; പക്ഷികൾ വിഷം കലൎന്ന പദാൎത്ഥം തിന്നാൽ ചാകും; വിഷയുക്തമായ അന്നത്തിന്റെ ഊഷ്മാവു മയിൽക്കഴുത്തിന്നൊത്ത നിറത്തോടുകൂടിയിരിക്കയും, അന്നത്തിന്നു വേഗത്തിൽ ശൈത്യവും ഞവിണ്ടിയാലത്തെപ്പോലെ വൈവൎണ്ണ്യവും സോദകത്വവും (വാൎത്താൽ നീർവാരായ്ക) അക്ലിന്നതയും വരികയും ചെയ്യും. വ്യഞ്ജനങ്ങളിൽ വിഷം കലൎന്നാൽ അവയ്ക്കു പെട്ടെന്നു വരൾച്ച, ചീച്ചൽ, മാലിന്യം, നുര, പടലം (പാട), വിച്ഛിന്നഭാവം (നുരയും വ്യഞ്ജനവും തമ്മിൽ വേറിട്ട് കാണുക) എന്നിവയും ഗന്ധസ്പൎശരസങ്ങൾക്കു നാശവും ഭവിക്കും; ദ്രവദ്രവ്യങ്ങളിൽ വിഷം കലൎന്നാൽ അവയുടെ നിറം ഹീനമായോ അതിരിക്തമായോ ഇരിക്കുകയും ഫേനം, പടലം, സീമന്തം (പകുത്തിരിക്കൽ), ഊൎദ്ധ്വരേഖകൾ എന്നിവ കാണുകയും ചെയ്യും. രസദ്രവ്യത്തിൽ ഈ രേഖ നീലമായും, പാലിൽ താമ്രമായും, മദ്യത്തിലും വെള്ളത്തിലും കറുത്തതായും, തൈരിൽ കരുവാളിച്ചതായും, തേനിൽ വെളുത്തതായുമായിരിക്കും. ആൎദ്രദ്രവ്യങ്ങളിൽ വിഷം പെട്ടാൽ അവയ്ക്കു ആശുപ്രമ്ലാനത (പെട്ടെന്നു വാട്ടം), ഉൽപക്വഭാവം (തെങ്ങൽ) എന്നിവ വരികയും അവയുടെ രസം നീലമായോ ശ്യാമമായോ ഇരിക്കുകയും ചെയ്യും. ശുഷ്കദ്രവ്യങ്ങൾക്കു വിഷം കലൎന്നാൽ ആശുശാതന (പെട്ടെന്ന് പൊടിയുക)വും വൈവൎണ്ണ്യവും വരും. കഠിനപദാൎത്ഥങ്ങൾക്കു വിഷം പെട്ടാൽ മൃദുത്വവും മൃദുക്കൾക്കു കഠിനതയും ഭവിക്കും. വിഷയുക്തമായ പദാൎത്ഥത്തിന്റെ സമീപത്തു ചെല്ലുന്ന ക്ഷുദ്രപ്രാണികൾ ചത്തുപോകയും ചെയ്യും. ആസ്തരണപ്രാവരണങ്ങളിൽ (വിരിപ്പുകളിലും പുതപ്പകളിലും) വിഷം പെട്ടാൽ കറുത്ത പുള്ളികൾ വീഴുകയും അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/75&oldid=212849" എന്ന താളിൽനിന്ന് ശേഖരിച്ചത്